സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്. എന്‍ബോര്‍ഗ് റാപ്പോര്‍ട്ട് എന്ന മുത്തശ്ശിക്കാണ് 1938 ല്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇതോടെ ജര്‍മനിയില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും എന്‍ബോര്‍ഗ് മുത്തശ്ശി സ്വന്തമാക്കി.
തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഡിഫ്ത്തീരിയയെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം എന്‍ബോര്‍ഗ് സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പക്ഷേ, എന്ബോര്ഗിന്റെ അമ്മ ജൂത സ്ത്രീയായതിനാല്‍ അവരെ ഡോക്ടറേറ്റിനുള്ള വൈവാവോസിയില്‍ പങ്കെടുക്കാന്‍ നാസി ഭരണകൂടം അനുവദിച്ചില്ല. 1938 ല്‍ എന്‍ബോര്‍ഗ് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ എന്ബോര്ഗിന് താന്‍ സമര്‍പ്പിച്ച പ്രബന്ധം കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷം എന്ബോര്ഗിന്റെ മകന് ഇക്കാര്യങ്ങളെല്ലാം ഹാര്‍വാര്‍ഡ് മെഡിക്കല്‍ സര്‍വകലാശാലയെ അറിയിച്ചു. തന്റെ അമ്മയ്ക്ക് ഡോക്ടറേറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ വൈവാവോസിക്ക് തയാറായാല്‍ മാത്രമേ ഡോക്ടറേറ്റ് നല്‍കാനാകൂവെന്നായിരുന്നു സര്‍വകലാശാലയുടെ തീരുമാനം. ഒട്ടും പ്രയാസമില്ലാതെതന്നെ എന്‍ബോര്‍ഗ് വൈവാ കടന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടറേറ്റ് നല്കാന് സര്‍വകലാശാല തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല