1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015


സിബി തോമസ്

ജൂലൈമാസം 17,18,19 തിയതികളില്‍ വെയില്‍സിലെ കഫന്‍ലീ പാര്‍ക്ക് കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ശാലോം ധ്യാനത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ബസുകള്‍ ക്രമീകരിക്കുന്നു. സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍നിന്നും വടക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ ന്യൂകാസില്‍, സണ്ടര്‍ലാന്‍ഡ്, മിഡില്‍സ്‌ബ്രോ, നോര്‍ത്താലര്‍ട്ടന്‍, ഷെഫീല്‍ഡ്, ലീഡ്‌സ് എന്നിവിടങ്ങളില്‍നിന്നും കോച്ച് സൌകര്യം ഉണ്ടായിരിക്കും. ലണ്ടന്‍ ഭാഗത്തുനിന്നും വെയില്‍സിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ബസ് ക്രമീകരിക്കുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
മറ്റു ധ്യാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി വിവിധ വരദാനങ്ങലാല്‍ നിറഞ്ഞ അഞ്ചു ശുശ്രൂഷകര്‍ ഒന്നിക്കുന്ന അപൂര്‍വമായ വേദിയാണ് ശാലോം മിഷന്‍ ഫയര്‍ 2015. സ്വന്തം നാവിനെ ദൈവത്തിന്റെ സ്വരമാക്കിയ ഫാദര്‍ റോയ് പാലാട്ടി, ലോകമെമ്പാടും ദൈവവചനത്തിന്റെ അഗ്‌നി പ്രവഹിപ്പിക്കുന്ന ഡോ. ജോണ്‍ ഡി, പതിനായിരക്കണക്കിനു കുട്ടികള്‍ക്ക് യേശുവിന്റെ സ്‌നേഹം പകര്‍ന്നു കൊടുക്കുന്ന ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ അമരക്കാരന്‍ ബ്ര. സന്തോഷ് ക്രിസ്റ്റീന്‍, വിടുതല്‍ ശുശ്രൂഷയിലൂടെ ലോകമെങ്ങും അനേകരുടെ ജീവിതത്തെ നവീകരിക്കുന്ന ബ്ര. റെജി കൊട്ടാരം, കൂടാതെ ആത്മാവിന്റെ പ്രതിധ്വനികള്‍ക്കു കാതോര്‍ക്കുന്ന ശാലോം ശുശ്രൂഷകരായ പ്രൊഫ. കെ.ജെ.മാത്യുവും സാന്റോ തോമസ്സും ഒന്നിച്ചു വിവിധ ശുശ്രൂഷകള്‍ നയിക്കുന്നു.
ഈ വേനലവധിക്കാലത്ത് ദൈവാനുഭവത്തിന്റെ നിറവനുഭവിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
കോച്ചില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെപറയുന്ന വ്യക്തികളെ ബന്ധപ്പെടുക:
ബിജു– എഡിന്‍ബറോ: 07450886245, ഷാജി– ഗ്ലാസ്‌ഗോ: 07897350019
സിബ്ബി സണ്ടര്‍ലാന്‍ഡ്: 07988996412, മനോജ് മിഡില്‍സ്‌ബ്രോ: 07789863670, റ്റിബി– ഷെഫീല്‍ഡ്: 07737934351
ധ്യാനവേദിയുടെ അഡ്രസ്സ്:
Cafen Lea Park Convention Cetnre
Dolfor, Newtown, Powys
SY16 4AJ Mid Wales
ഇമെയില്‍: europe@shalomworld.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.