സ്വന്തം ലേഖകന്‍: 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്ഹാസന് ബോളിവുഡിലേക്ക് മടങ്ങുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായി കമല്ഹാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമര്‍ ഹേയിലൂടെയാണ് കമലിന്റെ മടക്കം. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉന്നൈ പോല്‍ ഒരുവന് എന്ന ചിത്രത്തിനു ശേഷം കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാകും അമര്‍ ഹെ. മൂന്ന് ഭാഷകളിലും അണിയിച്ചൊരുക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് കമല്ഹാസന് തന്നെ.
കമല്‍ ഹാസനും ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഏതു വേഷത്തിലാകും എത്തുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല. സെയ്ഫ് അലിഖാന് നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും കമല്‍ എത്തുക. രാഷ്ട്രീയ അധോലോക ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ആക്ഷന്‍ ചിത്രമായിരിക്കും അമര്‍ ഹേ എന്നാണ് കരുതപ്പെടുന്നത്.
തലൈവന് ഇരുക്കിറാന്‍ എന്ന് പേരിലാണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുക. മുംബൈ, ഡല്‍ഹി, ലണ്ടന്‍, ദുബായ്, ജോര്‍ദാന്‍, അമേരിക്ക എന്നിവിടങ്ങളി ല്ചിത്രീകരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായാണ് അമര്‍ ഹേ ഒരുക്കുന്നത്.
വിരേന്ദ്ര കെ അറോറ, അര്ജുന് എന്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറു വര്‍ഷമായി കമല്ഹാസന് എഴുതുന്ന തിരക്കഥയാണിതെന്നും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല