ബോണ്‍മൌത്ത്: ബോണ്‍മൗത്തില്‍ ജൂണ്‍ പതിമൂന്ന് ശനിയാഴ്ച നടക്കുന്ന മഴവില്‍ സംഗീതത്തിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സംഗീതന്ജര്‍ പങ്കെടുക്കും നാല്പതിലധികം ഗാനങ്ങളും വിവിധ കലാപരിപാടികളുമായി മൂന്നു മണിക്കൂറിലധികം നീളുന്ന മഴവില്‍ സംഗീത സായാഹ്നം ഇതിനകം തന്നെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം, അവയവ ദാന രംഗത്ത് സജീവമായ മലയാളികളുടെ അഭിമാനമായ ഡോ.അജിമോള്‍ പ്രദീപ്, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് മഴവില്‍ സംഗീതത്തിന് തിരി തെളിക്കും.
ഡോ. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ അവയദാനത്തെക്കുറിച്ച് പ്രത്യേക കാമ്പയിനിങ്ങും ഉപഹാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്ചുള്ള അവബോധവും ജനങ്ങളില്‍ എത്തിക്കുബോള്‍ മഴവില്‍ സംഗീതത്തിനും അത് അഭിമാന നിമിഷമാകും. നിരവധിപേര്‍ അവയവദാന സമ്മത പത്രത്തില്‍ ഒപ്പ് വക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിക്കുന്ന മഴവില്‍ സംഗീതത്തിന് വളര്‍ന്ന് വരുന്ന കൊച്ചു ഗായകര്‍ക്കും അവസരമോരുക്കുന്നതിനു സംഘാടകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നാല്പതോളം യുക്മ ഗാനങ്ങള്‍ക്കും അടിപൊളി ഗാനങ്ങള്‍ക്കും പുറമേ യുകെ മലയാളികളുടെ അഭിമാനമായ ലിറ്റില്‍ എന്‍ജെലസ് വേദിയില്‍ സംഗീത വിരുന്നൊരുക്കും കൂടാതെ ബോണ്‍മൗത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരവധി കൂട്ടായ്മകളില്‍ നിന്നുള്ള കലാകാരന്മാര്‍ വിവിധ കലാപരിപാടികളുമായി രംഗത്തെത്തും.
പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന മഴവില്‍ സംഗീത നിശക്ക് എത്തുന്നവര്‍ക്കായി സൗജന്യ പാര്‍ക്കിംഗ് സൗകര്യവും മിതമായ നിരക്കില്‍ കേരളീയ നാടന്‍ വിഭവങ്ങളോടെയുള്ള ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളോടെയുള്ള റാഫിള്‍ പരിപാടിയുടെ മറ്റൊരാകര്‍ഷണമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് ജോര്‍ജ്, മഴവില്‍ സംഗീതം, 07915061105
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: WESTMOORS MEMORIAL HALL 231 STATION ROAD , WESTMOORS , BOURNEMOUTH , BH22 0HZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല