ടിന്റസ് ദാസ്
മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ വച്ച് നടക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളാണ് നടക്കുക. മത്സരാവസനം വടംവലിയും ക്രിക്കറ്റ്/ ഫുട്‌ബോള്‍ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൈക്കയിലെ എല്ലാ അംഗങ്ങളെയും സ്‌പോര്‍ട്‌സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്‌പോര്ട്‌സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ് ഡേ നടക്കുന്ന പാര്‍ക്കിന്റെ വിലാസം
Palfrey park Walsall,WS1 4AN. T
മൈക്കയുടെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ഫൈനല്‍ ആഗസ്റ്റ് 22 നും ഓണാഘോഷം ആഗസ്റ്റ് 29 നും ബാര്‍ബിക്യു സെപ്റ്റംബര്‍ 13 നും നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല