ടിന്റസ് ദാസ്
ഇന്ന് 13.06.2015 ശനിയാഴ്ച വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്‌പോര്ട്‌സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു..പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും .
വാര്‍ഷിക വിനോദയാത്രയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ £10 അഡ്വാന്‍സ് തുക നല്‍കി തങ്ങളുടെ സീറ്റ് ബുക്ക് ചെയ്യണമെന്ന് ടൂര്‍ കോര്‍ഡിനെറ്റര്‍ റോയി ജോസഫ് അറിയിച്ചു.മൈക്കയുടെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ഫൈനല്‍ മുന്‍ നിശ്ചയ പ്രകാരം ആഗസ്റ്റ് 22 ന് തന്നെ നടക്കുമെന്ന് കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡ ണ്ട് സുജ ബാബു,ജോയിന്റ് സെക്രട്ടറി സിജി സന്തോഷ് എന്നിവര്‍ അറിയിക്കുന്നു.വേദി പിന്നീട് തീരുമാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല