സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന് നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പ്രതികരിച്ചു. തന്നെപ്പോലൊരു നടനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യത്തു തന്നെ അടിസ്ഥാന രഹിതമാണ്. അതെന്ന വല്ലാതെ അലോസരപ്പെടുത്തുന്നു.
തന്റെ പ്രതിഫലം രണ്ട് കോടിയായി ഉയര്‍ത്തിയെന്ന വാര്‍ത്തകളും തെറ്റാണ്. മലയാളം പോലുള്ള ചെറിയ ഇന്‍ഡസ്ട്രിയില്‍ അത് സാധ്യമല്ല. രണ്ട് കോടി പ്രതിഫലമെന്ന് പറയുന്നത് ബുദ്ധിശൂന്യമായ കാര്യമാണെന്ന് മലയാള സിനിമയെക്കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കുമറിയാം.
ഒരു വിജയം കൊണ്ട് ഒരു നടന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കള്‍ക്കറിയാം. പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തയാണിതെന്നും നിവിന്‍ പറഞ്ഞു. പ്രേമത്തിലെ മൂന്ന് നായികമാരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെ പ്രണയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ മലര് എന്നായിരുന്നു നിവിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല