1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2011

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിലെ ഒരോ ജീവനക്കാരന്റേയും മൂല്യം ഒരു കോടി രൂപ. ഇതാദ്യമായാണ് ഇന്‍ഫോസിസ് ജീവനക്കാരുടെ മൂല്യം പുറത്തുവിടുന്നത്.

ഐടി മേഖലയില്‍ ഓരോ ജീവനക്കാരനും ഒരു മണിക്കൂറില്‍ ഉണ്ടാക്കുന്ന വരുമാനം കമ്പനിയുടെ മൊത്തം വരുമാനത്തെ സ്വാധീനിക്കും. 25 ലക്ഷം ജീവനക്കാരുള്ള ഇന്‍ഫോസിസിന്റെ ബാലന്‍സ് ഷീറ്റില്‍ ഇനിമുതല്‍ ജീവനക്കാരുടെ മൂല്യവും രേഖപ്പെടുത്തും. ഒരു ഐടി കമ്പനിയെന്ന നിലയില്‍ ഇന്‍ഫോസിസിന്റെ യഥാര്‍ത്ഥ സമ്പത്ത് ജീവനക്കാരാണെന്ന് കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഒരു ജീവനക്കാരന്‍ വിരമിക്കുന്നതു വരെയുള്ള സമ്പാദനശേഷിയാണ് മൂല്യം നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡം.

80 ലക്ഷം രൂപയായിരുന്നു 2006-07 കാലയളവിലെ മൂല്യം.2007-08 ല്‍ ഇത് 1.08 കോടിയായിരുന്നെങ്കില്‍ തൊട്ടടുത്ത വര്‍ഷം 97 ലക്ഷം രൂപയിലേയ്ക്ക് താഴ്ന്നു. എന്നാല്‍ 2010-11 ല്‍ ഇത് 1.03 കോടി രൂപയായി ഉയരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.