സ്വന്തം ലേഖകന്‍: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനാല്‍ അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരു മാസത്തിനകം പരീക്ഷ നടത്തണമെന്നു സിബിഎസ്ഇയോടു കോടതി നിര്‍ദേശിച്ചു. ആറര ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും വിധി പ്രതികൂലമായി ബാധിക്കും.
എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കില്‍ ചോര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
സഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് അഞ്ചിനാണു ചോര്‍ച്ച സംബന്ധിച്ച ആദ്യ വാര്‍ത്ത പുറത്തു വന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നതിനെ തുടര്‍ന്നു രണ്ടു തവണ ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു.
ഇതുവരെ അറസ്റ്റ് ചെയ്ത പന്ത്രണ്ടു പേരില്‍ നിന്ന് വ്യക്തമാകുന്നത് ചുരുങ്ങിയത് പത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്ഥികള്ക്കെങ്കിലും ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഗുണം ലഭിച്ചിട്ടുണ്ടാവും എന്നാണെന്ന് ഹരിനാന പൊലീസ് കോടതില്‍ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല