ലണ്ടന്‍: കഴിഞ്ഞ രാത്രി നടന്ന സെലിബ്രിറ്റികളുടെ ആഘോഷത്തില്‍ താരം ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ആയിരുന്നു. കെയ്റ്റിന്റെ ഹോളിവുഡ് സ്റ്റൈല്‍ ഗ്ലാമര്‍ ഏവരേയും ഞെട്ടിച്ചു. ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി ഭര്‍ത്താവ് വില്യമിനൊപ്പമെത്തിയ കെയ്റ്റിലേക്കായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരുടേയും ശ്രദ്ധ. കെസിങ്ടണ്‍ പാലസിന്റെ മുറ്റത്ത് വച്ച ചടങ്ങില്‍ ഡ്യൂക്കും ഡച്ചസുമായിരുന്നു പ്രധാന അതിഥികള്‍.
നവ ദമ്പതികളെ കണ്ട ആരും തങ്ങളുടെ ആശ്ചര്യം മറച്ചുവച്ചില്ല. മൊബൈല്‍ ഫോണിലും മറ്റും ചിത്രങ്ങളെടുക്കാന്‍ ആളുകള്‍ ചുറ്റും കൂടി. വില്യമിനെ തനിച്ചാക്കി കെയ്റ്റ് മാത്രം റൂമിലേക്ക് കയറിയത് ഒരു അതിഥിയ്ക്ക് അത്ര പിടിച്ചില്ല. അവര്‍ അത് പ്രകടിപ്പിക്കുകയു ചെയ്തു. നിങ്ങളുടെ ഭര്‍ത്താവ് എവിടെയെന്ന് കെയ്റ്റിനോടൊരു ചോദ്യം. പുഞ്ചിരിച്ചുകൊണ്ടാണ് കെയ്റ്റ് മറുപടി പറഞ്ഞത്. ഇത്തരം പരിപാടികളില്‍ ഞങ്ങള്‍ വേര്‍പെട്ട് നില്‍ക്കാറുണ്ട് എന്നായിരുന്ന രാജകുമാരി പറഞ്ഞത്.
3,800പൗണ്ട് വിലവരുന്ന പിങ്ക് നിറത്തിലുള്ള തിളങ്ങുന്ന ഗൗണാണ് കെയ്റ്റ് ധരിച്ചിരുന്നത്. ജെമ്മി പാക്ക്ഹാമാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ഗ്രീസിലെ രാജകുമാരനായ പവലസ്, ഓസ്കാര്‍ ജേതാവ് കോളിന് ഫേര്‍ത്ത്, നടി ലിസ് ഹര്‍ലി തുടങ്ങിയ അതിഥികളോട് കെയ്റ്റ് സംസാരിച്ചു.
സാമൂഹ്യ പ്രവര്‍ത്തകയായ ജെമൈക്ക ഖാന്, ബ്രോഡ്കാസ്റ്റര്‍ മെറില്ല ഫ്രോസ്റ്റപ് എന്നിവരാണ് വില്യം-കെയ്റ്റ് ദമ്പതികള്‍ക്കൊപ്പം ഇരുന്നത്. വില്യമിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജാമി ലോതര്‍ പിങ്കേര്ടണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല