അലക്‌സ് വര്‍ഗീസ്
ബെര്‍കിന്‍ഹെഡ് അപ്ടന്‍ സെന്റ്.ജോസഫ് ടെ ദേവാലയത്തില്‍ മാര്‍ തോമശ്ലീഹായുടെയും വി.യൌസേപിതാവിന്റെയും ഭാരതത്തിന്‌ടെ പ്രഥമ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ നാളെ ജൂണ്‍ 4 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. 3 ുാ ന് ലദീഞ്ഞ് തുടര്‍ന്ന് റവ.ഫാ.റോയ് ട.ഉ.ഢ മുഖ്യ കാര്‍മമികനായി ആഘോഷമായ പാട്ടുകുര്‍ബാന,തിരുനാള്‍ സന്ദേശം,നൊവേന എന്നിവയും ഉണ്ടായിരിക്കും.
തുടര്‍ന്ന് നടക്കുന്ന പെരുനാള്‍ പ്രദക്ഷിണത്തില്‍ പൊന്‍ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസികള്‍ അണിചേരും. ബെര്‍കിന്‍ഹെഡ് ദ്രശ്യകലാ ചെണ്ടമേളം പ്രദക്ഷിണത്തിന് മേളക്കൊഴുപ്പേകും.പ്രദക്ഷിണം ദേവാലയത്തില്‍ തിരികെ പ്രവേശിച്ചശേഷം നേര്‍ച്ചകാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനും,അടിമ വയ്ക്കുന്നതിനും,കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ദേവാലയ ശുശ്രൂഷകള്‍ക്ക് ശേഷം നടക്കുന്ന പൊതുയോഗത്തില്‍ പൌരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന റവ.ഫാ.റോജര്‍ ക്ലാര്‍ക്കിനും, സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റവ.ഫാ.നിക്കോളാസ് കേന്‍ എന്നിവരെ ബര്‍ക്കിന്‍ഹെഡ് സീറോമലബാര്‍ കമ്മ്യൂണിറ്റി ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്യുന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്ന് ഉണ്ടായിരിക്കുന്നതാണ്
തിരുനാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരും കമ്മിറ്റി അംഗങ്ങളുമായ ജോഷി,ഷിബു,ബിനു,ആന്‌ടോ,സാം എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
ദേവാലയത്തിന്റെ വിലാസം
ST.JOSEPH CHURCH
UPTON,MORETON ROAD,
CH 49 6 LJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല