1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചെസ്‌റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ‘എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്’ എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്.തുടര്ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .

പൈതൃകത്തിലും ശാസ്ത്രത്തിലും അതിഷിട്ടിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള ഡോക്ടര്‍ .എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങല്‍ നടത്തിയിട്ടുണ്ട് . ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയിന്ട്ടിഫ്ഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

നേരത്തെ മെയ് 3 നു നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദര്ശ നം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കപ്പെട്ടിരുന്നു.

ഭാരതീയ സംസ്‌കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്ക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകാര്‍ സ്വാഗതം അറിയിക്കുന്നു .

അന്വേഷണങ്ങള്ക്ക് ബന്ധപ്പെടുക

ഗോപകുമാര്‍ ; 07932672467

സുമിത് ബാബു : 07545132255

ബിജു നായര്‍ : 07809673011

 

Venue:  Gandhi hall,
             Gandhi Hall,
              Brunswick Rd,
              Manchester
 
              M20 4QB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.