1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

ജെയിംസ് ജോസഫ്

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.മേള യുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ്.

ഒന്‍പതു മണിക്കു റജിസ്‌ട്രെഷന്‍ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതേണ്ടതാണ്. അസോസിയേഷന്‍ തലത്തില്ലോ വക്തിഗതമായോ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്‍ കാലങ്ങളിലേത് പോലെ മുന്ന് പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. പത്തു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം
അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കും.

ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാ പത്രവും നല്‍കുന്നതാണ്.വടം വലി വിജയികള്‍ക്ക് ക്യാഷ് െ്രെപസും സമ്മാനമായി ഉണ്ടായിരിക്കും. സമ്മാന തുക പിന്നീട് അറിയിക്കും.ഓരോ വിഭാഗത്തിലും കുടുതല്‍ വിജയങ്ങള്‍ നേടുന്ന വര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും കുടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണ്. എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റി ഉണ്ടാ യിരിക്കും അസോസിയേഷന്‍ തലത്തില്‍ ഉള്ള അപ്പില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ, എല്ലാ മല്‍സരാര്‍ഥി കളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ സ്‌പൈക്ക്‌സ്,ഫുട്‌ബോള്‍ ട്രെയിനെഴ്‌സ് തുങ്ങിയവ ധരിക്കാന്‍ പാടുള്ളതല്ല. വടം വലി മത്സരത്തിന് ഏഴു അംഗങ്ങള്‍ക്ക് പങ്കെടുക്കാം (620സഴ) ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. അപകട സുരക്ഷ മത്സരാര്‍ത്ധി കളുടെ ചുമതല യാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷി താക്കളുടെ ചുമതല യാണ് അസോസിയേഷനും അവരവരുടെ ബാനര്‍ പ്രധമ സിസ്രുഷ കിറ്റ് തുടങ്ങിയ യവ ഒപ്പം കരുതണം.അസോസിയേഷനും അവരവരുടെ ബാനര്‍പ്രാഥമിക ശുശ്രൂഷ പ്രധമ സിസ്രുഷ കിറ്റ് തുടങ്ങിയ യവഒപ്പം കരുതണം.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നട കും
എല്ലാ അസോസിയേഷനും പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ റീജനല്‍ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്.കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുക

ശ്രീ പോള്‍ ജോസഫ് 07886137944(സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍) ശ്രീ ജയകുമാര്‍ നായര്‍ 07403223066(റീജനല്‍ പ്രസിഡണ്ട്)

കായികമേള നടക്കുന്ന വേദിയുടെ വിലാസം

 

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ
 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.