അനീഷ് ജോര്‍ജ്
ബോണ്‍മൌത്ത് : ജൂണ്‍ 13 ശനിയാഴ്ച ബോണ്‍മൗത്ത് വെസ്റ്റ് മൂര്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടവും പരിപാടിയുടെ മേന്മയും മഴവില്‍ സംഗീതമെന്ന ജനപ്രിയ പരിപാടി യുകെ മലയാളികള്‍ നെഞ്ചിലേറ്റിയെന്നതിനു തെളിവായി , അണിയറ പ്രവത്തകരെ പോലും വിസ്മയിപ്പിച്ചു കൊണ്ട് , ഒഴുകി എത്തിയ 300 ല്‍ പരം കലാ സ്നേഹികള്‍ മഴവില്‍ സംഗീതത്തെ ചരിത്ര വിജയമാക്കി ഉച്ച കഴിഞ്ഞു നാല് മണിയോടെ ശ്രീമതി ടെസ്മോള്‍ ജോര്‍ജിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച മഴവില്‍ സംഗീതത്തിന് ശ്രീ അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഒപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ശ്രീ സി എ ജോസെഫിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഒരു നിമിഷം മൗനം ആചരിച്ചു.
യുകെയിലെ കലാ സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖരായ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, സമൂഹ്യ രംഗത്ത് യുകെ മലയാളികളുടെ അഭിമാനമായ ഡോ അജിമോള്‍ പ്രദീപ്, യുക്മ ജനറല്‍ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്വ്വഹിച്ച്ചതോടെ മഴവില്‍ സംഗീതം 2015ന് തുടക്കമായി. ഉത്ഘാടന പ്രസംഗം നടത്തിയ അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ ഹൃദയഹാരിയായ വാക്കുകള്‍ സദസ്സിനെ കൂടുതല്‍ നന്മയുടെ വഴികളിലേക്ക് ചിന്തിപ്പിച്ചപ്പോള്‍ ഡോ അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അവയവദാന മഹത്വ ബോധവല്‍ക്കരണം വന്‍ വിജയമായിത്തീര്‍ന്നു. ആശംസകള്‍ അര്‍പ്പിച്ച ശ്രീ സജീഷ് ടോം മഴവില്‍ സംഗീതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുക്മ കലാതിലകം മിന്നാ ജോസിന്റെ വാക്കുകള്‍ കുട്ടികള്‍ക്കും സമപ്രായക്കര്ക്കും കൂടുതല്‍ പ്രചോദനം നല്‍കുന്നതായിരുന്നു. മഴവില്‍ സംഗീതത്തിന്റെ സ്നേഹോപഹാരം യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്സന് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിനും ശ്രീമതി ടെസ്മോള്‍ ഡോ .അജിമോള്‍ പ്രദീപിനും സമ്മാനിച്ചപ്പോള്‍ മിന്നാ ജോസിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസെഫും ശ്രീ ഡാന്റോ പോളും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് ഡോ അജിമോള്‍ പ്രദീപ് ആദ്യ ഗാനം ആലപിക്കാന്‍ റിസമോളെ വേദിയിലേക്ക് ആനയിച്ചു. യുകെയുടെ പല ഭാഗത്ത് നിന്നുമെത്തിയ നാല്പതില് പരം ഗായകര്‍ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങള്‍ മഴവില്‍ സംഗീത സദസ്സില്‍ കുളിര് മഴ പെയ്യിച്ചു. സാലിസ്ബറി മലയാളി അസോസിയേഷന്റെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച നൃത്തം സദസ്യരുടെ മനം കവരുന്നതായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്റെ തന്നെ മിന്നാ ജോസും സോനാ ജോസും അവതരിപ്പിച്ച നൃത്തങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീ കനെഷ്യസ് അത്തിപ്പൊഴിയില്‍ സംവിധാനം ചെയ്യുന്ന ഒരു ബിലാത്തി പ്രണയം എന്ന സിനിമയുടെ ചിത്രീകരണം ഏവരുടെയും ശ്രദ്ധ നേടി. ചന്ദ്രലേഖ ആലപിച്ച ഒരു ഗാനത്തിന്റെ ചിത്രീകരണമാണ് പ്രധാനമായും മഴവില്‍ സംഗീത വേദിയില്‍ ചിത്രീകരിച്ചത്. ശ്രീ കനെഷ്യസ് ചിത്രീകരനത്ത്തിനു സഹകരിച്ച ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു. സൌതാംപ്തനില് നിന്നെത്തിയ അമ്മ ചാരിറ്റി പ്രവര്‍ത്തകരുടെ അമ്മ ഉത്പന്നങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. അമ്മ ഉത്പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം നാട്ടില്‍ ചികിത്സാ സഹായം ആവശ്യമുള്ളവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.
ഗ്രേസ് മെലോഡിയസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ച്ചപ്പോള് അവതാരകരായെത്തിയ ശ്രീ ജോര്‍ജ് ചാണ്ടി യുടെയും, ശ്രീമതി ടെസ്മോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ചിക്കു ജോര്‍ജ് , കുക്കു ജോര്‍ജ് , ലികിത ലാലിച്ചന്‍ എന്നിവര്‍ പരിപാടികള്‍ നയിച്ചത് തികഞ്ഞ പ്രോഫെഷണലിസത്തോടെയായിരുന്നു. ബോണ്‍മൗത്തിലെയും പരിസര പ്രദേശങ്ങളിലെയും സംഗീത പ്രേമികളുടെയും മുഴുവന്‍ മലയാളി സംഘടനകളുടെയും പ്രാതിനിധ്യം മഴവില്‍ സംഗീതത്തിന്റെ ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതായി. ചേതന യുകെ, ഡോര്‍സെറ്റ് മലയാളി അസോസിയേഷന്, കലാ ഹാംഷെയര്‍, ഡോര്‍സെറ്റ് മലയാളി കമ്മ്യുനിട്ടി, സാലിസ്ബറി മലയാളി അസോസിയേഷന്, ആന്‍ഡോവര്‍ മലയാളി അസോസിയേഷന്, സാലിസ്ബറി മലയാളി കമ്മ്യുനിട്ടി, മലയാളി അസോസിയേഷന് ഓഫ് സൌതാംപ്ടാന് , ഡോര്ചെസ്റെര് മലയാളി അസോസിയേഷന്, ബേസിംഗ്സ്റോക്ക് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്, തുടങ്ങി എല്ലാ അസോസിയേഷനുകളില്‍ നിന്നുമുള്ള അംഗങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതു തന്നെയാണ്. പരിപാടികള്‍ അവതരിപ്പിച്ച ഏവര്‍ക്കും മുഖ്യാതിധികളും സംഘാടകരും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്റ്റില്‍ ഫോട്ടോഗ്രാഫി നിര്‍വ്വഹിച്ച ശ്രീ ബിജു മൂന്നാനപ്പള്ളിക്കും ലോറന്‍സ് ജോസെഫിനും വീഡിയോ കവറെജ് നടത്തിയ ശ്രീ സോജിക്കും അതി മനോഹരമായി വേദിയെ അണിയിചോരുക്കിയ ശ്രീ ബോബി അഗസ്റിനും മഴവില്ലിന്റെ ഉപഹാരം ശ്രീ സജീഷ് ടോം നല്കി ആദരിച്ചു.
പൂര്‍ണ്ണമായും സൗജന്യമായി പ്രവേശനം നല്കിയ പരിപാടിക്ക് കാണികള്‍ക്കായി സൗജന്യമായി പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിരുന്നു. ശ്രീ ജോസ് കെ ആന്റണിയുടെയും ശ്രീ ജോബിയുടെയും നേതൃത്വത്തില്‍ രുചികരമായ നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. റോമി പീറ്റര്‍ , തോമസ് ജോര്‍ജ് ,സുനില്‍ രവീന്ദ്രന് , ജോമോന് കുന്നേല്‍ , ശ്രീകുമാര്‍ ഖട , എബ്രഹാം ജോസ് , കോശിയ ജോസ് , രാജേഷ് ടോം , ഇമിമശേീൗ െ അവേശുുീ്വവശ , റജിമൊന് തോമസ് , തോമസ് ഫില്ലിപ്, ശിവന് പള്ളിയില്‍ , രാജേഷ് തമ്പി ,ജിഷ്ണു ജ്യോതി , ജിജി വിക്ടര്‍, സിബി മേപ്പറത്ത്, സജു ചക്കുങ്കല്‍ , ജിജി സാം , തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ കെ എസ് ജോണ്സണ് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അര്‍പ്പിച്ചതോടൊപ്പം മഴവില്‍ സംഗീതത്തിന്റെ അമരക്കാരായ ശ്രീ അനീഷ് ജോര്‍ജിനും പത്നി ടെസ്മോള്‍ ജോര്‍ജിനും മറ്റു സംഘാടകരായ ശ്രീ സുജു ജോസഫ്, ശ്രീ ഡാന്റോ പോള്‍, ശ്രീ സജി ലൂയിസ് തുടങ്ങി ഏവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല