സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം കാരണം ജോലി പോയ നെസ്‌ലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലുള്ള രുദ്രാപൂര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ ജീവനക്കാരനായ ലാല്‍ത പ്രസാദാണ് ആത്മഹത്യ ചെയ്തത്. അനുവദനീയമായ തോതിനേക്കാള്‍ അധികം രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യമൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചത്.
തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നെസ്‌ലെ ഫാക്ടറിയില്‍ നിന്ന് 1,100 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇവരില്‍ ഒരാളാണ് ആത്മഹത്യ ചെയ്ത ലാല്‍ത പ്രസാദ്. മുപ്പത്തിരണ്ടുകാരനായ ലാല്‍ത പ്രസാദ് രുദ്രാപൂര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ രണ്ടു വര്‍ഷമായി കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
മാഗിക്ക് നിരോധനം വന്നതോടെ പിരിച്ചു വിടപ്പെട്ട ആദ്യത്തെ 1100 ഓളം കരാര്‍ ജീവനക്കാരില്‍ ഉള്‍പ്പെട്ടതാണ് ലാല്‍തക്ക് തിരിച്ചടിയായത്. ജോലി നഷ്ടപ്പെട്ടതോടെ ലാല്‍ത കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍ ലാല്‍തയെ ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ഥ കാരണം ജോലി നഷ്ടപ്പെട്ടതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല