ഗേള്‍സ് സ്‌കൂളില്‍ ഷോര്‍ട്ട്‌സ്‌കേര്‍ട്ട് ഇടുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കി. ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയറിലുള്ള സെന്റ് മാര്‍ഗരെറ്റ്‌സ് സ്‌കൂളിലാണ് സ്‌കേര്‍ട്ട്‌സ് നിരോധനം. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്.
മാന്യമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും മെയ്ക്ക്അപ്പ് കുറയ്ക്കണമെന്നുമാണഅ കുട്ടികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും ലഭിക്കാനും പെരുമാറ്റ ഗുണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാനാധ്യാപിക റോസി ഹാര്‍ഡിയുടെ വിശദീകരണം. എന്നാല്‍ പുതിയ യൂണിഫോം രീതിയെ രക്ഷിതാക്കളിലേറെയും അനുകൂലിക്കുന്നില്ല. എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്തു.
പഴഞ്ചന്‍ വസ്ത്രധാരണ രീതി അടിച്ചേല്‍പിക്കുക വഴി സ്‌കൂളില്‍ എന്ത് ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ പെണ്‍കുട്ടികള്‍ പൊതുവെ സൗന്ദര്യ ബോധമുള്ളവരാണെന്നും സ്‌കൂളിലേക്ക് എന്ത് ധരിക്കണമെന്ന് ചിന്തിച്ച് സമയം കളയാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂണിഫോം സംവിധാനം ഗുണം ചെയ്യുമെന്നുമാണ് പ്രധാനാധ്യാപികയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല