സ്വന്തം ലേഖകന്‍: ലാപ്ടോപ്പിന് ഓര്‍ഡര്‍ നല്കിയ ആള്‍ക്ക് ലഭിച്ചത് പാറക്കല്ല്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാര്‍ട്ട് വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്കാണ് കമ്പനി പാറക്കല്ല് അയച്ചു കൊടുത്തത്.
സ്വന്തം കമ്പനിക്കുവേണ്ടി മൂന്ന് ലാപ് ടോപ്പുകള്‍ ഓര്‍ഡര്‍ ചെയ്ത ജയന്ത് എന്നയാള്‍ക്കാണ് ഒരു ലാപ്ടോപ്പും മറ്റൊരു ബോക്സില്‍ പാറക്കല്ലും ലഭിച്ചത്. മൂന്നാമത്തെ ബോക്സ് കാലിയായിരുന്നുവെന്ന് ജയന്ത് പറയുന്നു.
സംഭവം ചൂടാറും മുമ്പ് ജയന്ത് പടം സഹിതം ട്വീറ്റ് ചെയ്തു. സമാനമായ രീതിയില്‍ ഫ്ലിപ്കാര്‍ട്ടിലൂടെ ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പാറക്കല്ല് നേരത്തെയും ലഭിച്ചിരുന്നു.
ജയന്ത് ട്വീറ്റ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലിന്‍ഡ എല്‍സ ജോണ്സണ് എന്ന ഉപഭോക്താവും സമാനമായ രീതിയില്‍ ലാപ്ടോപ്പിന് പകരം പാറക്കല്ല് ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഓര്‍ഡര്‍ ഡീറ്റെയില്‍സ് നല്‍കാനും സംഭവം പരിശോധിക്കുമെന്നുമാണ് ലിന്‍ഡക്ക് ഫ്ളിപ്കാര്‍ട്ടിന്റെ മറുപടി.
നേരത്തെ തെലങ്കാന സ്വദേശിയും എഞ്ചിനീയറുമായ ചിലുവേരി ശ്രുചരന് സ്മാര്‍ട്ട്ഫോണിന് പകരം രണ്ട് മാങ്ങകള്‍ ലഭിച്ചിരുന്നു. ശ്രുചരന് ഇക്കാര്യം ഫ്ളിപ്കാര്‍ട്ടിനെ ഔദ്യോഗികമായി അറിയിച്ചതോടെ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ എത്തിച്ചു നല്‍കാമെന്നായിരുന്നു കമ്പനിയുടെ മറുപടി.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നേരത്തെ വില കൂട്ടിയിട്ട് ഡിസ്കൗണ്ട് നല്കി ഉപഭോക്താക്കളെ പറ്റിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല