1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015


ജോയി നെല്ലാമറ്റം

ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ മലയാളി സമൂഹത്തില്‍ ആദ്യമായി നടന്ന ‘ഫാമിലി ഡിന്നര്‍ വിത്ത് മൂവി നൈറ്റ്’ അവസ്മരണീയമായി. സോഷ്യല്‍ ക്ലബിലെ അംഗങ്ങളും കുടുബാംഗങ്ങളും ‘നീന’ എന്ന സിനിമ തീയറ്ററില്‍ ഒരുമിച്ചിരുന്നു കാണുകയും ഉല്ലാസം പങ്ക് വെയ്ക്കുകയും ചെയ്തു. അംഗങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ തീയറ്ററില്‍ വൈകുന്നേരം 7.30 ന് അത്താഴ വിരുന്നിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കണ്ടു. മൂവിനൈറ്റ് ഏവര്‍ക്കും എന്നും സ്മരണയില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായി മാറി.

സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തിന്റെ വിത്യസ്തവും ചിട്ടയായ ക്രമീകരണങ്ങളേയും അംഗങ്ങള്‍ അഭിനന്ദിച്ചു. സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, സണ്ണി ഇിണ്ടികുഴി, പ്രതീപ് തോമസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂവിനൈറ്റ് വിജയകരമാക്കാന്‍ സഹകരിച്ച എല്ലാകുടുംബാംഗങ്ങള്‍ക്കും, സിനിമാക്‌സ്, രുചി റസ്റ്റാറന്റ്, സജി പണയപറമ്പില്‍, റ്റോമി ഇടത്തില്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ പ്രത്യേകം നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.