1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015


ജോണ്‍ അനീഷ്

യുക്മ അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നുള്ള നേപാള്‍ ദുരിതാശ്വാസ നിധി സമാഹരണം ജൂണ്‍ 21 നു അവസാനിക്കും യുക്മ അസോസിയേഷനുകള്‍ അഭുതപൂര്വമായ ആവേശത്തോടെയാണ് നേപാള്‍ ധന സഹായ ശേഖരണത്തില്‍ പങ്കാളികള്‍ ആയിക്കൊണ്ടിരികുന്നത് . യു കെയില്‍ ഡിസാസ്റ്റര്‍ എമെര്‍ജെന്‍സി കമ്മിറ്റിയുമായി ബ ന്ധപ്പെട്ടു കൊണ്ട് യുക്മ നടത്തുന്ന ആദ്യ സംരഭം ആണിത് . നേപാ ളില്‍ നടന്ന ഭുകമ്പം ലോക ജനതയെ ആകെ ഞെട്ടിച്ച സംഭവം ആയിരുന്നു . വിവിധ അംഗ അസ്സോസിയെഷനുകളുടെയും , അംഗങ്ങളുടെയും , അഭ്യുദയ കാംഷികളുടെയും അഭ്യര്ത്ഥന മാനിച്ചു കൊണ്ട് യുക്മ നേപാള്‍ ഭുകമ്പ ദുരിതാശ്വാസ നിധി രൂപികരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു . എല്ലാ അംഗ അസ്സോസിയെഷനുകളുടെയും പിന്തുണ ലഭിച്ച തീരുമാനം ആയിരുന്നു ഇത് .
മുന്‍ കാലങ്ങളില്‍ യുക്മ രൂപം കൊണ്ടപ്പോള്‍ മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ രൂപികരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിജയിപ്പികുന്നതിനും കഴിഞ്ഞിട്ടുണ്ട് . ഈ വര്ഷം പുതിയ ഭരണ സമിതി നിലവില്‍ വന്നപ്പോള്‍ കിഡ്‌നി ദാനം എന്ന മഹത്തായ ത്യാഗത്തിലുടെ യു കെ മലയാളികള്‍ക്ക് മുഴുവന്‍ മാതൃക ആയി മാറിയ അഡ്വ ഫ്രാന്‍സിസ് അസി യുക്മയുടെ പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കുകയുണ്ടായി ആദ്യ കമ്മിറ്റിയില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ സ്വയം ഏറ്റെടുക്കുവാന്‍ തയാറായികൊണ്ടായിരുന്നു പ്രസിഡന്റ് നയപ്രഖ്യാപനം നടത്തിയത് . യുക്മ എന്ന സംഘടനയുടെ ചാരിറ്റിയുടെ മുഖം കുടുതല്‍ ജനകീയവല്‍ക്കരിക്കണം എന്ന ആശയം ഉന്നയിച്ചു കൊണ്ട് ,നിരവധി പരിപാടികള്‍, അവയുടെ നടത്തിപ്പും , അതുമായി ബന്ധപെട്ടു ഉദ്ദേശങ്ങളും ചര്ച്ച ചെയ്തു കൊണ്ട് കമ്മിറ്റിയെ അഭിസംബോധന ചെയ്തു അഡ്വ ഫ്രാന്‍സിസ് അസി കവളകാട്ടു സംസാരിക്കുകയും അംഗങ്ങള്‍ സന്തോഷത്തോടെ അത് പിന്താങ്ങുകയും ചെയുകയുണ്ടായി .

യുക്മ നേപാള്‍ ദുരിതാശ്വാസ നിധി സമാഹരണം അംഗ അസ്സോസ്സിയെഷനുകള്‍ ആവേശത്തോടെ സ്വീകരിക്കുകയുണ്ടായി . വിവിധ സ്ഥലങ്ങളിലെ അസോസിയേഷനുകള്‍ റിജി യനുകളുമായി ബന്ധപെട്ടു കൊണ്ട് റിജിയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണ് ദുരിതാശ്വാസ നിധി സമാഹാരിക്കുനത് . അസ്സോസ്സിയെഷനുകള്‍ നിറപ്പകിട്ടാര്‍ന്ന വിവിധ പരിപാടികള്‍ രൂപികരിച്ചു കൊണ്ട് ധന സമാഹാരണത്തിന് നേതൃത്വം നല്കിയിരുന്നു . യു കെയില്‍ തന്നെ ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ഡി ഇ സി യുടെ പരിപുര്‍ണ്ണ പിന്തുണ കുടി ആയപ്പോള്‍ അത് യുക്മ നേപാള്‍ ചാരിറ്റിക്ക് ഊടും പാവും ആയി മാറി .ഇന്ന് യു കെയില്‍ നിരവധി ചാരിറ്റി സംവിധാനങ്ങള്‍ നിലവില്‍ ഉണ്ട് . ജാതി മത വര്‍ഗ വ്യത്യാസം ഇല്ലാതെ ഏതൊരു മലയാളിക്കും പങ്കു കൊള്ളാവുന്ന തരത്തില്‍ സുതാര്യവും സത്യാ സന്ധതയും നിറഞ്ഞതാണ് എന്ന പ്രത്യേകത യുക്മയുടെ ചാരിറ്റിയുടെ എടുത്തു പറയുവാന്‍ കഴിയുന്ന പ്രത്യേകതകളില്‍ ഒന്നാണ് . യുക്മ നേപാള്‍ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളി ആകാന്‍ താല്പര്യമുള്ളവര്‍ നേരിട്ടും അതുമല്ലങ്കില്‍ അതതു അസോസിയേഷനുകളും ആയി ബന്ധപെട്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയാവുന്നതാണ് . ജൂണ്‍ 21 അസോസിയേഷന്‍ തലത്തിലുള്ള ധന സമാഹരണ ത്തിനുള്ള അവസാന തീയതി ആയി നിശ്ചയിച്ചതായി നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു . ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ താല്പര്യം ഉള്ളവരുടെ ശ്രദ്ധയ്ക്ക്

UUKMA CHARITY FOUNDATION

ACCOUNT NUMBER
52178974

SORT CODE
403736
HSBC BANK

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.