അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രചരിപ്പിക്കുന്നത് കള്ളക്കഥകളാണെന്ന് ബിസിസി. അല്‍ ക്വയിദയെയും ബിന്‍ ലാദനെയും കുറിച്ച് ഇരുപത് വര്‍ഷത്തോളം പഠനം നടത്തിയ ജെയിന് കോര്‍ബിനാണ് സാഹചര്യ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബിന്ലാദന് ആറ് വര്‍ഷത്തോളം പാകിസ്താന് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ തടവിലായിരുന്നന്നെന്നും പിന്നീട് ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ക്ക് വധിക്കാന്‍ കൈമാറുകയായിരുന്നെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. പാകിസ്താന്റെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് 2011 മേയ് രണ്ടിന് ആബോട്ടാബാദില്‍ നടന്ന റെയ്ഡെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, പുലിറ്റ്സര്‍ പുരസ്കാര ജേതാവായ അമേരിക്കന്‍ മാധ്യമ പ്രവര്ത്തകന് സീമര്‍ ഹെര്‍ഷും ആബട്ടാബാദ് ഓപറേഷന് കെട്ടുകഥയാണെന്ന് സമര്‍ഥിക്കുന്ന പ്രബന്ധം പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല