യുഎഇ കേരലത്തില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു. കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചു. ഇതുവരെ കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെയൊന്നും കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തായിരിക്കും കോണ്‍സുലേറ്റിന്റെ ആസ്ഥാനം. കേരളത്തിനു പുറമെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോണ്‍സുലേറ്റും മംഗോളിയ, സൈപ്രസ്, പെറു എന്നിവിടങ്ങളില്‍ എംബസികളും തുറക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ കോണ്‍സുലേറ്റ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. യുഎഇ കമ്പനികള്‍ കേരളത്തില്‍ വല്ലാര്‍പാടം തുറമുഖപദ്ധതി, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ വലിയ പദ്ധതികള്‍ക്ക്് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നിരിക്കേ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നത് പുതിയ നിക്ഷേപ പദ്ധതികള്‍ക്കും വഴിയൊരുക്കിയേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല