1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2011

പറക്കും തളിക പ്രത്യക്ഷപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയന്‍ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന രഹസ്യരേഖകള്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരണം.

അന്യഗ്രഹജീവികളുടേതെന്ന് കരുതപ്പെടുന്ന പറക്കും തളികയെക്കുറിച്ചുള്ള വിരങ്ങളാണ് ഈ രേഖകളിലുണ്ടായിരുന്നതത്രേ. രഹസ്യരേഖയായി സൂക്ഷിച്ച വിവരങ്ങള്‍ നഷ്ടപ്പെട്ട കാര്യം ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്.

വിവരാവകാശനിയമപ്രകാരം ഒരു ദിനപത്രം നടത്തിയ അന്വേഷണത്തിലാണ് രേഖ നഷ്ടപ്പെട്ടകാര്യം പുറത്തായത്ആസ്‌ത്രേലിയയില്‍ പ്രത്യക്ഷപ്പെട്ട പറക്കുംതളികകളെക്കുറിച്ചുള്ള വിവരങ്ങളാണ് പത്രം തിരക്കിയിരുന്നത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം ഈ എക്‌സ് ഫയല്‍സ് നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.