സ്വന്തം ലേഖകന്‍: മോഡി സര്‍ക്കാരിനു കീഴില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അന്‍ഹദ് അഥവ ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി എന്ന സന്നദ്ധ സംഘടന മോഡി സര്‍ക്കാരിന് കീഴിലെ 365 ദിവസത്തെ ജനാധിപത്യവും മതേതരത്വും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി പറയുന്നത്.
ഗുജ്‌റാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ പോലെ വലിയ കലാപങ്ങള്‍ക്ക് പകരം, പ്രാദേശികമായി നിരവധി ചെറു കലാപങ്ങളാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണെന്നും, റിപ്പോര്‍ട്ട് ചെയ്തവയില്‍ തന്നെ, നിയമ നടപടികള്‍ എങ്ങുമെത്തുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്.
600 ലധികം വര്‍ഗീയ കാലപ കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കുറഞ്ഞത് 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറിലധികം വരും. രജിസ്റ്റര്‍ ചെയ്യപ്പെട്ട 194 സംഭവങ്ങള്‍ ക്രിസ്ത്യന്‍ മത വിഭാഗത്തെയും, ബാക്കി മുഴുവന്‍ മുസ്ലിംകളെയും ലക്ഷ്യമിട്ടാണ്.
ഗുജറാത്തിലോ, കഴിഞ്ഞ വര്‍ഷം മുസഫര്‍ നഗറിലോ നടന്നത് പോലെ വലിയ കാലാപങ്ങള്‍ക്ക് പകരം, പ്രാദേശികമായി ചെറുകലാപങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അഴിച്ച് വിടുകയാണ് സംഘ് പരിവാറിന്റെ ഇപ്പോഴത്തെ തന്ത്രം. ഹരിയാനയിലെ അടാലിയില്‍ അടുത്തിടെ നടന്ന വര്‍ഗീയ കാലപം ഇതിനുദാഹരണമായി റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല