ദുബായിലെ ടെലികോം ഓപ്പറേറ്റര്‍മാരായ ഡു തങ്ങളുടെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയൊ വൈറലാകുന്നു. സിനിമാ തിയറ്ററില്‍ ജുറാസിക് പാര്‍ക്ക് കാണാനെത്തിയവരില്‍ പലരും ദിനോസറിനെ നേരില്‍ക്കണ്ട് പേടിച്ചോടി. സിനിമാ തിയറ്ററില്‍ മാത്രമല്ല ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ബേയിലുമെത്തി ദിനോസര്‍. പലരെയും ആക്രമിക്കുകയും ചെയ്തു.
ധൈര്യശാലികളായ ചിലര്‍ ദിനോസറിനെ കൈ കൊണ്ട് തടഞ്ഞുനിര്‍ത്തി ഇടിച്ചിട്ടു. ജൂണ്‍ 11ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ നാലുലക്ഷത്തില്‍പ്പരം പേര്‍ കണ്ടുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല