യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന് തിലക കുറി ചാര്‍ത്തി സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് യുക്മയിലേക്ക് . ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്‍പോട്ടു വന്നതില്‍ ആദ്യ അവസരം എന്ന ഭാഗ്യം കൈ വന്നത് സാല് ഫോര്‍ഡ് മലയാളി അസോസിയേഷനാണ് . യു കെയിലേക്ക് കുടിയേറിയ ആതുര സേവകര്‍ തന്നെയാണ് സാല് ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നട്ടെല്ല് . നോര്‍ത്ത് വെസ്റ്റ് റിജിയനിലെ മാഞ്ചെസ്റ്റെറിനും പ്രസ് ട്ടനും ഇടയില്‍ സ്ഥി തി ചെയുന്ന സ്ഥലം ആണ് സാല്‍ഫോര്‍ഡ്. 2004 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ സംഘടന സംവിധാനമാണ് സാല് ഫോര്‍ഡ് മലയാളി അസോസിയേഷന്. 70 ഇല് പരം കുടുംബങ്ങള്‍ കുട്ടുചേരുന്ന സംഘടന ശക്തി സാല് ഫോര്‍ട് മലയാളി കുട്ടം . മികച്ച പ്രവര്‍ത്തകരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും സാല് ഫോര്‍ഡ് മലയാളി അസോസിയേഷ നെ യു കെ മലയാളികല്ക്കിടയിലെ സംഘടന പ്രവര്‍ത്തനത്തില്‍ വേറിട്ട ശബ്ദം ആയി മാറ്റി കഴിഞ്ഞു
അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തന ശൈലിയും കൊണ്ട് യു കെയിലെ മലയാളികള്‍ക്കാകെ ആശയും ആവേശവും ആയി മാറുവാന്‍ യുക്മക്ക് കഴിയും.യുക്മ ഭരണ സമിതിയിലുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് യുക്മയിലേക്ക് ചേരുവാന്‍ ആഗ്രഹിക്കുന്ന മലയാളി സംഘടനകളുടെ തള്ളി കയറ്റംഎന്ന് മനസിലാക്കാം . ഭാവി തലമുറയെ വാര് ത്തെടുക്കുന്നതിനുള്ള വേദിയും കേരളിയ സംസ്കാരത്തിന്റെ കളരിയുമായി യുക്മ മാറി കഴിഞ്ഞതും സംഘടനകളുടെ യുക്മയിലെക്കുള്ള ഒഴുക്ക് വര്‍ദ്ധിപ്പി ചി രിക്കുന്നത്
ആഘോഷങ്ങള്‍ക്കൊപ്പം വളര്‍ന്ന് വരുന്ന പുതു തലമുറയെയും അവരുടെ പരിപാടികള്‍ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് . യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളികള്‍ക്ക് ഏറെ ഗുണകരം ആകുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആണ് യുക്മയുടെ അംഗ ത്വത്തിലേക്ക് മലയാളി സംഘടനകള്‍ വരുവാന്‍ ആഗ്രഹിക്കുനത് . യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് സാല് ഫോര്‍ഡ് പ്രസിഡന്റ് ജിജി എബ്രഹാം അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന് കമ്മിറ്റി നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യു സാല് ഫോര്‍ഡ് മലയാളി അസോസിയേഷനെ യുക്മയിലേക്ക് സ്വാഗതം ചെയ്തു നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള യുക്മ നാഷണല്‍ ജോയിന്റ് സെക്രടറി ശ്രിമതി ആന്‍സി ജോയ് സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസയും പിന്തുണയും അറിയിച്ചു .
നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള റിജിയന്‍പ്രസിഡന്റ് അഡ്വ സിജു ജോസഫ് , വൈസ് പ്രസിഡന്റ് ജോബ് ജോസഫ് , സെക്രടറി ഷിജോ വര്ഘീസ് ,ജോയിന്റ് സെക്രടറി ഷാജു ഉതുപ്പ് , ട്രഷറാര്‍ ലൈജു മാനുവല്‍ ജോയിന്റ് ട്രഷറാര്‍ ഉപദേശക അംഗം അലക്സ് വര്ഘീസു തുടങ്ങിയവര്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്റെ പ്രവര് ത്ത ങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു . നോര്‍ത്ത് വെസ്റ്റ് റിജിയന്റെ പ്രവര്‍ത്തന വിജയമായി ഇതിനെ കാണാമെന്നു ഇതിനു വേണ്ടി പ്രയത്നിച്ച റിജിയന് പ്രസിഡന്റ് അഡ്വ സിജുവിന് പ്രത്യേകം അഭിനന്ദിക്കുകയും ചെയുന്നതായി സെക്രടറി സജിഷ് ടോം അറിയിച്ചു . കരുത്തരും പരിചയ സമ്പന്നരുമായ സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് യുക്മയുടെ നോര്‍ത്ത് വെസ്റ്റിലെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തേകും എന്നും , നിരവധി റിജിയനുകളില്‍ നിന്നും നിരവധി അസ്സോസ്സിയെഷനുകള്‍ യുക്മ അംഗ ത്ത്വതിലേക്ക് വരുവാന്‍ താല്പര്യം കാണിച്ചിട്ടുണ്ട് ഉചിതമായ തീരുമാനങ്ങളോട് കൂടെ യുക്മയുടെ പ്രവര്‍ത്തനം കുടുത്തല്‍ മെച്ചപ്പെടുത്തും എന്നും യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവള ക്കാട്ട് അറിയിച്ചു ,
സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് യുക്മ പ്രതിനിധികള്‍ .
1 ജിജി എബ്രഹാം
2 ബിജു കരോടെന്‍
3 സോണി മോന് തോമസ്
സാല് ഫോര്‍ഡ് മലയാളി അസോസിയേഷന് SMA എക്സിക്യൂട്ടീവ്
കമ്മിറ്റി
1. പ്രസിഡന്റ് : ജിജി എബ്രഹാം
2. സെക്രട്ടറി : ബിജു കരോടെന്‍
3. ട്രെഷറാര്‍ : സോണി മോന് തോമസ്
4. വൈസ് പ്രസിഡന്റ് :ഡെയ്സി വര് ഘീസു
5. ജോയിന്റ് സെക്രട്ടറി : ടിനി ബിജു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല