ലീഡ്സ്: ലീഡ്സ് മലയാളി അസോസിയേഷന്റെ ഭാഗമായി വനിതകളുടെ സംരഭം ആയി വനിതാവേദിക്ക് ഉജ്വല തുടക്കം. മെയ് 31ന് 10.30ന് ലിമ വൈസ് പ്രസിഡന്റ് അഞ്ചു ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ബിന്‍സി ഷാജി, റെജി ജയന് എന്നിവര്‍ നേതൃത്വം നല്കി. കലാപരിപാടികളോട് ആരംഭിച്ച യോഗം വനിതകള്‍ നേരിടുന്ന അനവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
പുരുഷന്മാരില് വളര്‍ന്നുവരുന്ന മദ്യപാനശീലം, മാറുന്ന യുവത്വം, കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാന്‍ എങ്ങനെ സഹായിക്കാം എന്നീകാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ലീഡ്സിന്റെ ചരിത്രത്തിലാദ്യമായാണ് വിനിതകള്‍ക്ക് വേണ്ടി മാത്രം ഒരു വേദി ആരംഭിക്കുന്നത് എന്ന് ചടങ്ങില്‍ പങ്കെടുത്ത ലീഡ്സിലെ ആദ്യ മലയാളി വനിത ആയ കുമാരി അലക്ടാണ്ടര്‍ അഭിപ്രായപ്പെട്ടു. ലീഡ്സ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റ് അഞ്ജു ഐസക് ചെയര്മാന് ആയും , ബിന്‍സി ഷാജി, ജൂലി ഉമ്മന്‍, കുമാരി അലക്സാണ്ടര്‍, ജിത വിജി, സിമി ബിജു എന്നിവര്‍ കോര്‍ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 5ന് രാവിലെ 11 മണിക്ക് ലോക്കല്‍ കമ്മിറ്റിയുടെ വനിതകളെ കൂടി ഉള്‍പ്പെടുത്തി, വിപുലമായി പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കേരളത്തിന്റെ തനതായ രുചിയും, സംസ്കാരവും ലീഡ്സിലേക്ക് പകര്‍ന്നു നല്കാന് ഇത് ഉപകരിക്കുമെന്ന് അഞ്ജു തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ലീഡ്സ് മലയാളി അസോസിയേഷനുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല