സ്വന്തം ലേഖകന്‍: റമസാന്‍ പ്രമാണിച്ച് തടവുകാരെ തടവുകാരെ വിട്ടയക്കാന്‍ യുഎഇയിലെ വിവിധ എമിറേറ്റ്സുകള്‍ ഉത്തരവിട്ടു. ദുബായില്‍ മാത്രം 734 പേര്‍ക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമായി മോചനം ലഭിക്കും.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 734 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പുറപ്പെടുവിച്ചു.
കുടുംബാംഗങ്ങളുമായി ചേര്‍ന്നു പുതിയൊരു ജീവിതം നയിക്കാന്‍ എത്രയും പെട്ടെന്ന് ഇവര്‍ക്ക് അവസരമൊരുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഇസ്സാം അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബായ് പൊലീസുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
അജ്മാനില്‍ 119 തടവുകാരെ വിട്ടയയ്ക്കാന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. ഉമ്മുല്‍ഖുവൈനിലും ഏതാനും തടവുകാരെ വിട്ടയയ്ക്കും.
സ്വന്തം രാജ്യങ്ങളിലേക്ക് എത്രയും പെട്ടെന്നു മടങ്ങാന്‍ ഇവര്‍ക്ക് അവസരമൊരുക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല പറഞ്ഞു. റാസല്‍ഖൈമയില്‍ 220 തടവുകാരെ വിട്ടയയ്ക്കാന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു.
വിട്ടയക്കപ്പെടുന്നവരുടെ കടങ്ങളും മറ്റു ബാധ്യതകളും എഴുതിത്തള്ളും. എല്ലാ വര്‍ഷവും റമസാന്‍ പ്രമാണിച്ചുള്ള ഈ വിട്ടയക്കല്‍ നിരാലംബരായ നിരവധി തടവുകാര്‍ക്ക് അനുഗ്രഹമാകാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല