സ്വന്തം ലേഖകന്‍: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ആന്ധ്ര പ്രദേശിലെ എളുരുവിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് എന്നയാളെയാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്.
പെണ്‍കുട്ടിയെ കൊന്ന കേസില്‍ സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്‍പില്‍ വന്‍ ജനക്കൂട്ടം രൂപപ്പെടുകയായിരുന്നു. സുരേഷിനെതിരെ ഉടന്‍ നടപടി വേണമെന്ന് ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. രാത്രി മുഴുവന്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് രാവിലെ സുരേഷിന്റെ വീട് ഒരു സംഘം കൊള്ളയടിച്ചു. സ്റ്റേഷന്‍ വളഞ്ഞു നിന്ന ആള്‍ക്കൂട്ടം സ്റ്റേഷനില്‍ നിന്നും സുരേഷിനെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ സുരേഷ് മരിച്ചു.
പൊലീസുകാരുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. മര്‍ദ്ദനം ദൃക്‌സാക്ഷികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം പൊലീസിനെ കണ്ട് ഭയന്നോടിയ സുരേഷ് വീണു മരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
10 മിനിട്ടോളം മൃതശരീരം ജനങ്ങള്‍ വഴിയിലിട്ട് തട്ടുകയായിരുന്നുവെന്നാണ് വെസ്റ്റ് ഗോദാവരി സ്റ്റേഷനിലെ ഭാസ്‌കര്‍ ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല