സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.
ഇതോടെ കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ താരം അര്മേരക്കെതിരെ പന്ത് അടിച്ചുവിട്ട നെയ്മറിന് അപ്പോള്‍ തന്നെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയിരുന്നു. സാധാരണ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നാണ് നെയ്മറിന് വിലക്ക് ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ മത്സര ശേഷമുണ്ടായ കയ്യാങ്കളിക്ക് കാരണക്കാരന്‍ നെയ്മറാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇനിയുള്ള നാല് മത്സരങ്ങളില്‍ നിന്ന് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്.
കയ്യാങ്കളിക്കിടെ നെയ്മറിനെ തള്ളിയ കാര്‍ലോസ് ബക്കക്കും രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നടപടിക്കെതിരെ ഇരുതാരങ്ങളും അപ്പീല്‍ പോകാനാണ് സാധ്യത. പെറു, വെനസ്വെല ടീമുകള്‍ക്കെതിരെ നടന്ന രണ്ട് മത്സരങ്ങളിലും നെയ്മറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. കോപ്പയിലെ മുന്നോട്ടുള്ള യാത്രയില്‍ നെയ്മറിന്റെ അസാന്നിധ്യം ബ്രസീലിന് വന്‍ തിരിച്ചടിയാകും. ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് ബ്രസീലിന്റെ എതിരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല