ജെയിംസ് ജോസഫ്
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സുദിനം ആഗതമായതിന്റെ സന്തോഷത്തിലാണ് മിഡ്‌ലാണ്ട്‌സിലെ മലയാളി സമൂഹം .യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ കായികമേളക്ക് ഇന്ന് രാവിലെ ഒന്‍പതു മണിക്ക് റെഡിച്ചില്‍ തുടക്കമാവുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കെ സി എ റെഡിച്ചിന്റെ നേതൃത്വവും അംഗങ്ങളും.മത്സരങ്ങളുടെ ഔദ്യോകിക ഉദ്ഘാടനം രാവിലെ പത്തുമണിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിര്‍വഹിക്കും.
18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായതായും എല്ലാ കായിക പ്രേമികളെയും റെഡിച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായും കെ സി എ റെഡിച്ച് പ്രസിഡണ്ട് പീറ്റര്‍ ജോസഫ് സെക്രട്ടറി ലിസോമോന്‍ എന്നിവര്‍ അറിയിച്ചു.. ഫോട്ടോ ഫിനിഷ് അടക്കമുള്ള ആധുനിക ഉപകരണങ്ങളു ടെ ഉപയോഗവും മേള കുറ്റ മറ്റതാണ് എന്നുറപ്പാക്കും.രാവിലെ ഒന്‍പതു മണിക്കു റജിസ്‌ട്രെഷന്‍ ആരംഭിക്കുമെന്നും പത്തുമണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്നും യുക്മ റീജണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് അറിയിച്ചു.
വടം വലി മത്സരത്തിലെ ജേതാക്കള്‍ക്ക് യുകെയിലെ പ്രമുഖ ഇന്‍ഷു റന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാഷ്യല്‍ നല്‍കുന്ന 250 പൌണ്ട് സമ്മാനമായി ലഭിക്കും.കായികമേളയില്‍ പ്രായോജകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തത്സമയം അക്കൌണ്ട് എടുക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കും.
കായികമേളയില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും യുക്മ നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍ , റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ട്രഷറര്‍ സുരേഷ് കുമാര്‍ വൈസ് പ്രസിഡണ്ടുമാരായ എബി ജോസഫ്,ആനി കുര്യന്‍ ജോയിന്റ് സെക്രട്ടറി മാരായ മെന്റെക്‌സ് ജോസഫ്,ജോബി ജോസ് എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു.
കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുക
ശ്രീ പോള്‍ ജോസഫ് 07886137944(സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍)
ശ്രീ ജയകുമാര്‍ നായര്‍ 07403223066(റീജനല്‍ പ്രസിഡണ്ട്)
കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Cetnre
Birmingham Road,
Redditch,
Worcestershire.
B97 6EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല