കൊച്ചി: വിവാഹശേഷവും താന്‍ അഭിനയരംഗത്തു തുടരുമെന്ന് തെന്നിന്ത്യന്‍ നടി ശ്വേതാ മേനോന്. അഭിനയത്തിന് വിവാഹം ഒരു തടസ്സമാവില്ലെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
സുഹൃത്തും മുംബൈയില്‍ പത്രപ്രവര്‍ത്തകനുമായ ശ്രീവല്സന് മേനോനുമായുള്ള ശ്വേതയുടെ വിവാഹം ഈ മാസം 18 നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം വേണമെന്ന നിര്‍ബന്ധം ഇരുവര്‍ക്കുമുണ്ടായിരുന്നു.
ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ടില്വെച്ചാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുള്ള ചടങ്ങ്. സിനിമാസുഹൃത്തുക്കള്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരുദിവസം പാര്‍ട്ടി നടത്തുമെന്നും അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല