ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് എന്ന നിലയില്‍ മാധ്യമ ശ്രദ്ധേ നേടിയ കാള്‍ തോംപ്സണ് (33) മരിച്ചു. കെന്റിലെ വീട്ടില്‍ വെച്ചായിരുന്നു കാള്‍ തന്റെ അന്ത്യശ്വാസം വലിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും ഏറെ പണിപ്പെട്ട് ക്രെയിന്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം ബാല്‍ക്കണിയില്‍ നിന്നും പുറത്തെത്തിച്ച അവിടെ നിന്നും ആശുപത്രിയിലെത്തിച്ചത്. മരിക്കുന്ന സമയത്ത് 412 കിലോ ഭാരമാണ് കാള്‍ തോംപ്സണ് ഉണ്ടായിരുന്നക്. പ്രതിദിനം 10000 കലോറി ഭക്ഷണമായിരുന്നു ഇയാള്‍ കഴിച്ചിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തോംപ്സണ് കട്ടിലില്‍നിന്ന് എഴുനേറ്റിട്ടില്ല. ശരീരത്തിന്റെ അമിതമായ ഭാരം കാരണമാണ് തോംപ്സണ് എഴുനേല്‍ക്കാന്‍ സാധിക്കാതിരുന്നത്. എന്‍എച്ച്എസിലെ ജീവനക്കാരാണ് തോംപ്സണെ പരിപാലച്ചിരുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ശരീരഭാരം എഴുപത് ശതമാനമെങ്കിലും കുറച്ചാല്‍ മാത്രമെ ജീവനോടിരിക്കാന്‍ സാധിക്കുകയുള്ളെന്ന് ഡോക്ടര്‍മാര്‍ തോംപ്സണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തടി കുറയ്ക്കുന്നതിനായി നിരവധി ആളുകളുടെ സഹായവും തോംപ്സണ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയിടയ്ക്ക് നടന്ന ടെലിവിഷന്‍ അപ്പിയറന്‍സില്‍ എല്ലാം തന്റെ തടിക്ക് കാരണം അമിതമായ ഭക്ഷണമായിരുന്നെന്ന് തോംപ്സണ് പറഞ്ഞിരുന്നു. തടി കുറയ്ക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി നിരവധി ആളുകള്‍ തോംപ്സണെ സഹായിച്ചിരുന്നെങ്കിലും ഒന്നും സാധ്യമായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല