ജെയിംസ് ജോസഫ്
ശനിയാഴ്ച രാവിലെ പത്തര മണിക്ക് മത്സരങ്ങളുടെ ഔദ്യോകിക ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങളില്‍ റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.ഇടയ്ക്ക് തിമിര്‍ത്തു പെയ്ത മഴ മൂലം ഏതാനും സമയം മത്സരങ്ങള്‍ തടസപ്പെട്ടുവെങ്കിലും മഴ മാറിയതിന് ശേഷം ആവേശം തെല്ലും കൈവിടാതെ കായിക പ്രേമികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.വാശിയേറിയ വടം വലി മത്സരത്തില്‍ WMCA വൂസ്റ്റര്‍ ഒന്നാം സ്ഥാനം നേടി. NMCA നോട്ടിംഗ്ഹാമിനാണ് രണ്ടാം സ്ഥാനം.
യുക്മ വൈസ് പ്രസിഡണ്ടുമാരായ ബീന സെന്‍സ്,മാമ്മന്‍ ഫിലിപ്പ്, മുന്‍ പ്രസിഡണ്ട് വിജി കെ പി , നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍ , റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ട്രഷറര്‍ സുരേഷ് കുമാര്‍,റീജണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ്, വൈസ് പ്രസിഡണ്ട് എബി ജോസഫ് ജോയിന്റ് സെക്രട്ടറി മാരായ മെന്റെക്‌സ് ജോസഫ്,ജോബി ജോസ് കെ സി എ റെഡിച്ച് പീറ്റര്‍ ജോസഫ് സെക്രട്ടറി ലിസോമോന്‍,റീജണല്‍ ഭാരവാഹികളായ സന്തോഷ് തോമസ്,ബിജു ജോസഫ്,നോബി ജോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.facebook.com/media/set/?set=oa.861444883909978&്യേുe=1
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല