സ്വന്തം ലേഖകന്‍: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല കൊല്‍ക്കത്തയില്‍ അന്തരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ നിര്‍മലക്ക് 81 വയസ്സായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.
മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദര്‍ തെരേസയുടെ പിന്‍ഗാമിയായാണ് 1997 ല്‍ സിസ്റ്റര്‍ നര്‍മല സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അനാരോഗ്യം കാരണം 2009 ല്‍ നേതൃത്വത്തില്‍ നിന്ന് പിന്‍വാങ്ങി.
മദര്‍ തെരേസ യോടുള്ള ബഹുമാനം കൊണ്ട് മദര്‍ എന്നതിന് പകരം സിസ്റ്റര്‍ എന്നറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. റാഞ്ചിയില്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ഇവര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു.
പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൊല്‍ക്കത്തയില്‍ മിഷനറി പ്രവര്‍ത്തനത്തില്‍ സജീവമായി. ഏറെക്കാലം പനാമയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല