ടൈറ്റാനിക്, അവതാര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ജെയിംസ് ഹോര്‍ണര്‍ അന്തരിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന വിമാന അപകടത്തിലാണ് ജെയിംസ് ഹോര്‍ണര്‍ ഹോര്‍ണര്‍ കൊല്ലപ്പെട്ടത്. 61 വയസ്സായിരുന്നു അദ്ദേഹത്തിന്.
രണ്ട് തവണ ഓസ്കര് പുരസ്കാരം നേടിയിട്ടുള്ള സംഗീത സംവിധായകനാണ് ജെയിംസ് ഹോര്‍ണര്‍. എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ബ്രേവ് ഹാര്‍ട്ട്, അപ്പൊകാലിപ്റ്റോ, അവതാര്‍ തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകളുടെ സംഗീതത്തിന് പിന്നില്‍ ജെയിംസ് ഹോര്ണറായിരുന്നു.
ജെയിംസ് ഹോര്‍ണറുടെ മരണ വിവരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്ണിയയിലൂടെ രണ്ട് സീറ്റുള്ള ചെറു വിമാനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. അദ്ദേഹത്തിന്റെ സ്വന്തം വിമാനത്തില്‍ അദ്ദേഹം തന്നെ ഓടിക്കുമ്പോഴാണ് അപകടം നടന്നത്. ജെയിംസ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല