അപ്പച്ചന് കണ്ണന്‍ചിറ
വാല്‍ത്സിങ്ങാം: ‘യുറോപ്പിലെ നസ്രേത്തില്‍’ നൂറു കണക്കിന് വര്‍ഷങ്ങളായി ആഗോള തലത്തില്‍ മരിയ ഭക്തര്‍ അഭയവും ആശ്രയവും തേടി നഗ്ന പാദരായിട്ട് പുണ്യ തീര്‍ത്ഥ യാത്ര ചെയ്ത പാതയിലൂടെ നയിക്കപ്പെടുന്ന സീറോ മലബാര്‍ ഒമ്പതാമത് മലയാളി മരിയോത്സവത്തില്‍ ഈ വര്‍ഷം ആയിരക്കണക്കിന് മരിയ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഹെന്റി എട്ടാമന് രാജാവ് മാതൃ മാദ്ധ്യസ്ഥതയില്‍ തനിക്കൊരു ഒരു പുത്രന് ജനിച്ചതിന്റെ നന്ദി സൂചകമായി തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്ന പാദരായി പതിവിനിരട്ടി ദൂരം നടന്നു തീര്‍ത്ഥാടനം നടത്തിയ ഈ പുണ്യ കേന്ദ്രം റോം, ജെറുശലേം,സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്ന മാതൃ പുണ്യ കേന്ദ്രമാണ്. അന്ന് തീര്‍ത്ഥാടകര്‍ക്കായി ചെരിപ്പഴിച്ച് വെക്കാന്‍ ഉപയോഗിച്ചിരുന്ന സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്.
2014 ല്‍ എട്ടാമത് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ വെച്ച് മുഖ്യാതിതിയും, അത്മായ കമ്മീഷന് ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവില്‍ നിന്നും പ്രസുദേന്ധി വാഴ്ചയില്‍ സ്വീകരിച്ച വെഞ്ചിരിച്ച തിരി ഭവനങ്ങള്‍ തോറും ചുറ്റി സഞ്ചരിച്ചു ഒരു വര്‍ഷത്തോളമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ജപമാലയും സമര്‍പ്പിച്ചു തീര്‍ത്ഥാടകരായ മരിയ ഭക്തര്‍ക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാന്‍ ആവേശ പൂര്‍വ്വമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി (സെന്റ്.അല്‍ഫോന്‍സാ ചര്‍ച്ച്) തീര്‍ത്ഥാടന കമ്മിറ്റി കണ്‍വീനര്‍ ജെനി ജോസ് അറിയിച്ചു. തീര്‍ത്ഥാടനത്തിന്റെ ആരംഭകനും, നാളിതുവരെ നയിക്കുകയും, മലയാളി മരിയന്‍ ഭക്തര്‍ക്ക് ഒരുമിച്ചു കൂടി ആരാധിക്കുവാനും,മരിയ പ്രോഘോഷനത്തിനും മാതാവിനേറ്റവും പ്രിയപ്പെട്ടയിടത്തു തന്നെ വേദിയോരുക്കുകയും ചെയ്ത ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെയും, ഹണ്ടിങ്ഡണ്‍ ഇടവക വികാരി ഫാ നിക്കോളാസ് കിയര്‍നി, ഈസ്റ്റ് ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍ പന്തമാക്കല്‍, ഫാ ടെറിന്‍ മുല്ലക്കര എന്നിവരുടെയും ആത്മീയ നേതൃത്വം ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിക്ക് തീര്‍ത്ഥാടന സംഘാടകത്വത്തില്‍ കൂടുതല്‍ കരുത്ത് പകരും.
തീര്‍ത്ഥാടന മുഖ്യാഥിതിയായി പങ്കെടുക്കുന്ന സീറോ മലബാര്‍ തക്കല രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന് പിതാവ്, തൃശ്ശൂര്‍ അതിരൂപതയുടെ ആദരണീയനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആണ്ട്രൂസ് താഴത്ത് എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യം മരിയന്‍ തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരും.
ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (NR22 6DB) നിന്ന് ആമുഖ പ്രാര്‍ത്ഥനയോടെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL) തീര്‍ത്ഥാടനം ആരംഭിക്കും. ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് മാര്‍ അലന് ഹോപ്പ്സ് തീര്‍ത്ഥാടനത്തിനു ഫ്ലാഗ് ഓഫ് കര്‍മ്മം നിരവ്വഹിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് , മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം വാല്‍ത്സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം(13:15) ബിഷപ്പ് അലന് ഹോപ്പ്സ് നല്കുന്ന തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍, മാര്‍ ആണ്ട്രൂസ് താഴത്ത്, ജോര്‍ജ്ജ് പിതാവ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, മാത്യു വണ്ടാലക്കുന്നെലച്ചന്‍,ഈസ്റ്റ് ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിന്‍ മുല്ലക്കര കൂടാതെ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി ഈ തിരുന്നാള്‍ സമൂഹ ബലിയില്‍ പങ്കുചേരും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ ഒമ്പതാമത് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം സമാപിക്കും.
എല്ലാ മാതൃ ഭക്തരും മുന്‍ കൂട്ടി തന്നെ അവധിയെടുത്ത് തീര്‍ത്ഥാടനത്തില്‍ സജീവമായി ഒരുങ്ങി പങ്കു ചേരണമെന്നും,പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുന്ന യുറോപ്പിലെ ഏറ്റവും വലിയ മാതൃ പുണ്യ കേന്ദ്രത്തില്‍ ലഭിച്ച ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്താതെ അനുഗ്രഹ സാഫല്യത്തിനായി ഉപയോഗിക്കണമെന്നും ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി തീര്‍ത്ഥാടന സംഘാടക സമിതി സസ്നേഹം അഭ്യര്‍ഥിച്ചു.തീര്‍ത്ഥാടന കമ്മിറ്റി കണ്‍വീനര്‍ ജെനി ജോസിനോടൊപ്പം, ലീഡോ ജോര്‍ജ്, ജീജോ ജോര്‍ജ്ജ് ജോബി ജോര്‍ജ്ജ്,ഷിന്‍സി ഫിലിഫ്,ബിബിന്‍ ആന്റണി,ബിന്‍സി ജോബിസന്,ബിജു,ജൂലി,ജോജന്‍,ഡിന്നി,ബിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന തിരുന്നാള്‍ കമ്മിറ്റിയും, ഉപ കമ്മിറ്റികളും തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്.
മിതമായ നിരക്കില്‍ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്ത്തിക്കുന്നതായിരിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223, ജീജോ ജോര്‍ജ് 07869126064
അനൌണ്‍സിയേഷന്‍ ചാപ്പല്‍ (NR22 6DB)
സ്ലിപ്പര്‍ ചാപ്പല്‍ ( NR22 6AL)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല