നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത മലയാളി യുവാവ് അറസ്റ്റിലായി. കോട്ടയം പാലാ സ്വദേശിയായ യുവാവ് ഓസ്ട്രേലിയയില്‍ വെച്ചാണ് പിടിയിലായതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് 20,000 ഡോളര്‍ വരെ പിഴ ലഭിക്കാവുന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലെയും വിദേശങ്ങളിലെയും തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് പ്രേമം. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ ലീക്കായെന്ന് നേരത്തെ സൗത്ത്ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കോപ്പിയാണ് ഇപ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഓസ്കര് പുരസ്കാരം ഉള്‍പ്പെടെ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ ചിത്രം ഡല്ലാസ് ബയേഴ്സ് ക്ലബിന്റെ കോപ്പികള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ 3500 ഓളം പേര്‍ക്കെതിരെ കേസുള്ള രാജ്യമാണ് ഓസ്ട്രേലിയ. ആന്റി പൈറസി നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യമായതിനാല്‍ അവിടെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല