യുകെയിലും അയര്‍ലണ്ടിലുമുള്ള ഇരവിപേരൂര്‍ നിവാസികളുടെ ആദ്യ ഒത്തുചേരലിന് നാളെയോടുകൂടി സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ തുടക്കംകറിക്കും. പരിപാടികള്‍ ഔദ്യോഗികമായി 27, 28 തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും നാളെ വൈകിട്ടോടുകൂടി മിക്ക കുടുംബങ്ങളും എത്തിച്ചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരവിപേരൂര്‍. മികച്ച പൊതുഭരണ മികവിന് രാജ്യ്ത് ഏര്‍പ്പെടുത്തിയ ആദ്യ അവാര്‍ഡിന് അര്‍ഹമായത് ഇരവിപേരൂര്‍ പഞ്ചായത്താണ്. കൂടാതെ രാജ്യത്തെ ആദ്യ വൈഫൈ പഞ്ചായത്തും ഇരവിപേരൂരാണ്.
പാഴൂര്‍ രാജവംശത്തിലെ കീര്‍ത്തിമാനായ ഇരവിരാജാവിന്റെ കാലത്താണ് ഈ പ്രദേശത്തിനു ഇരവിപുരം (പിന്നീട് ഇരവിപേരൂര്‍) എന്ന പേരുണ്ടാകുന്നത് എന്നാണ് ഐതീഹ്യം. കേരളത്തില്‍ ചിങ്ങമാസത്തിലെ പൂരാടം നാളില്‍ പൂരാടം ധര്‍മം ഇന്നും ആചരിക്കുന്ന ഏകപ്രദേശമാണ് ഇരവിപേരൂര്‍. മതസൗഹാര്‍ദ ഐക്യത്തിന് യാതൊരു കോട്ടവും ഏല്പിക്കാതെ എന്നും സംരക്ഷിച്ചുപോരുന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ജില്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും നേതൃത്വം നല്‍കിയിട്ടുള്ള ഈ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട ക്ഷേത്രങ്ങളാണ് പരമശിവന്റെ നമത്തിലുള്ള മേത്രിക്കോ അമ്പലവും മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പൂവപ്പുഴ അമ്പലവും. നൂറു വര്ഷത്തിനുമേല് പഴക്കമുള്ള രണ്ട് അതിപുരാതന ദേവാലയങ്ങളാണ് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയും സെന്റ് മേരീസ് ക്നാനായ പള്ളിയും കൂടാതെ പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം, ക്നാനായ സഭയുടെ കല്ലിശേരി മേഖലയുടെ ആസ്ഥാനം, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആസ്ഥാനം (ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്ക്#) ഇവയുടെയൊക്കെ ആസ്ഥാനം ഇരവിപേരൂരാണ്.
കായിക ചരിത്രത്തില്‍ അഗ്രഗണ്യസ്ഥാനമുള്ള ഇരവിപേരൂര്‍ മധ്യതിരുവിതാംകൂറിലെ ഫുട്ബോളിന്റെ ഈറ്റില്ലം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പ്രശസ്തരായ ദേശീയ- അന്തര്‍ദേശീയ താരങ്ങളെ സംഭാവന നല്കിയ ഈ നാട്, 80കളുടെ തുടക്കത്തില്‍ ദ സ്പോര്‍ട്സ്മാന്‍ ഇരവിപേരൂര്‍ എന്ന പേരില്‍ നടത്തപ്പെട്ട സെവന്‍സ് ടൂറണശമന്റ് കേരളത്തിലെ ശ്രദ്ധിക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒന്നായിരുന്നു.
പല ഘട്ടങ്ങളിലായി പിറന്ന നാടിനോടു താത്ക്കാലികമായെങ്കിലും വിടപറഞ്ഞ് പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ട ഇരവിപേരൂര്‍ നിവാസികള്‍ക്ക് തങ്ങളുടെ പഴയകാല സൗഹാര്‍ദ്ദങ്ങള്‍ക്ക് ഊഷ്മളത പകരുന്നതിനും പുതിയ തലമുറയില്‍പ്പെട്ടവരെ പരിചയപ്പെടുന്നതിനുമുള്ള ഏറ്റവും വലിയ ഒരു തുടക്കമായി മാറും ഈ കൂട്ടായ്മ. കലാ കായിക മത്സരങ്ങള്‍ കൂടാതെ പരിപാടിക്കു മാറ്റുകൂട്ടുന്നതിനായി ശനിയാഴ്ച രാത്രി പ്രത്യേക ഗാനമേളയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
രഞ്ജു അലക്സ് 07886981814
എബി എബ്രഹാം 07951374100
സജി ഏബ്രഹാം 07456576734
ജോസഫ് ഇടിക്കുള 07535229938
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല