1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2015


അലക്‌സ് വര്‍ഗീസ്

യുകെയിലെ മലയാളി കൂട്ടായ്മകള്‍ അനുദിനം വളര്‍ന്നു പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ മലയാളി സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗമായ അന്തഃഛിദ്രങ്ങള്‍ അനുദിനം പുറത്തുവരുമ്പോള്‍ ഇവിടെ പ്രിസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ അനദിനം പുതിയ പരിപാടികളുമായി ചരിത്രത്താളുകളിലേക്ക് നടന്നു കയറുകയാണ്. നാം സാധാരണ കേട്ടിട്ടുള്ള സംഘടനാ സംവിധാനം ഇല്ലാതെ ഡോ. ആനന്ദ് പിള്ള എന്ന എല്ലാവരും അംഗീകരിക്കുന്ന ഒരു വലിയ മനുഷ്യന്‍ കോ-ഓര്‍ഡിനേറ്ററായ സംഘടന ഓരോ ദിവസവും വ്യത്യസ്തവും ജനോപകാരപ്രദവും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ പരിപാടികളുമായി മുന്നേറുകയാണ്. എല്ലാ പരിപാടികളിലും അംഗങ്ങളുടെ പരിപൂര്‍ണ സഹായ സഹകരണങ്ങള്‍ ഡോ. ആനന്ദ്പിള്ളയ്ക്ക് ലഭിക്കുന്നുമുണ്ട്. മറിച്ച് ഡോക്ടറും എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചാരിറ്റി ഇവന്റ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. കാന്‍സര്‍ രോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ റോസ്‌മെയര്‍ കാന്‍സര്‍ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ഥം നടന്ന ഫുഡ് ഫെസ്റ്റിവലില്‍ അസോസിയേഷനിലെ 40ഓളം കുടുംബങ്ങള്‍ വിവിധങ്ങളായ ഇന്ത്യന്‍-കേരളീയ നാടന്‍ വിഭവങ്ങള്‍ പാചകം ചെയ്തു വില്പന നടത്തി ധനശേഖരണം നടത്തി. വമ്പിച്ച ജനപങ്കാളിത്തമായിരുന്നു ഫുഡ് മേളയ്ക്ക് ഉണ്ടായിരുന്നത്.

ഫുഡ് ഫെസ്റ്റിവലില്‍ രുചികരമായ ഭക്ഷണങ്ങള്‍ വില്പന നടത്തി ഫണ്ട് ശേഖരിച്ചതുപോലെ ചെടികളും കായ്ഫലമുള്ള മറ്റു ചെടികളും വില്പനയും ഫെയ്‌സ് പെയിന്റിംഗ്, മൈലാഞ്ചിയിടല്‍, നെയില്‍ പെയിന്റിംഗ്, റാഫിള്‍ ടിക്കറ്റ് എന്നിവയിലൂടെയും ലോകപ്രസിദ്ധമായ ആറന്മുള കണ്ണാടി ലേലം ചെയ്തതിലൂടെയും നല്ലൊരു ഫണ്ട് ശേഖരിക്കുവാന്‍ എഫ്.ഒ.പിക്ക് കഴിഞ്ഞു. ഇതിനിടയില്‍ അസോസിയേഷന്‍ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ മനോഹരങ്ങളായ ഡാന്‍സും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും നാനാജാതി മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളും പരിപാടികളില്‍ പങ്കെടുത്തിരുന്നു. ചാരിറ്റി #ിഫുഡ് ഫെസ്റ്റിവല്‍ വന്‍ വിജയമാക്കിയതിന് എഫ്.ഒ.പിയുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണു വേണ്ടി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആനന്ദ് പിള്ള നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.