ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ തത്ത്വ സമീക്ഷക്ക് ഇനി മണികൂറുകള്‍ മാത്രം, പരിപാടിയില്‍ പങ്കെടുക്കുന്ന ആരാധ്യനായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ ഇന്നലെ ലണ്ടനില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകീട്ട് 8 മണിയോടെ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ വന്നു ചേര്ന്ന ഡോ. എന്‍. ഗോപാലകൃഷ്ണന് ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആരാധകരും കൂടി സ്വികരിച്ചു. എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് പരിപാടികള്‍ ഗംഭീര വിജയമാകണമെന്ന് സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.
ശനിയാഴ്ച വൈകീട്ട് 3 മണിമുതല്‍ ക്രോയ്ടനിലെ പ്രസിദ്ധമായ ആര്‍ച്ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വിവിധ കലാ പരിപാടികളോടെ തത്ത്വ സമീക്ഷ നടക്കും. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പ്രധാന പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ധേഹതോട് ചോദ്യങ്ങള്‍ ചോദിക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. കലാ പരിപാടികള്‍ക്ക് പുറമേ ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന ആത്മ പുഷ്പങ്ങള്‍ എന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ പ്രധാന പരിപാടികളിലും നിറഞ്ഞു നില്‍ക്കുന്ന സ്ത്രീ സാന്നിധ്യം ഈ പരിപാടിയിലും സജീവമായി തന്നെ ഉണ്ടാകും. പ്രേക്ഷക പ്രശംസ ഏറെ നേടിയ ഗീതാമൃതം, നവവിധ ഭക്തി എന്നീ പരിപാടികള്‍ക്കുശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഡോ. മിനിയുടെ നേതൃത്തത്തില്‍ ഉള്ള സംഘം ആത്മ പുഷ്പങ്ങളുമായി അരങ്ങില്‍ എത്തുന്നത്. ഇംഗ്ലീഷില്‍ ചെയ്ത മുന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ആത്മ പുഷ്പങ്ങള്‍ മലയാളത്തില്‍ ആണ് അവതരിപ്പിക്കുന്നത്. ജഗദ്ഗുരു ആദിശങ്കരാചാര്യര്‍, ഭക്തകവി പൂന്താനം, മേല്പത്തൂര്‍ നാരായണന്‍ ഭട്ടതിരിപാട്, യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്‍, കവിത്രയങ്ങളില്‍ പ്രധാനിയായ ഉള്ളൂര്‍, ഇതിഹാസങ്ങള്‍ പുരാണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കൂട്ടിയിണക്കി ശ്രീ വിജയകുമാര്‍ തയാറാക്കിയ ആത്മ പുഷ്പങ്ങള്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ നന്മകള്‍ മുഴുവന്‍ പ്രസരിപ്പിക്കുന്നതായിരിക്കും.
പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തില്‍ എത്തികഴിഞ്ഞു, ഡോ. എന്‍. ഗോപാലകൃഷ്ണന്‍ എത്തിയതോടെ എല്ലാ വിഭാഗം ജനങ്ങളും അത്യുത്സാഹത്തോടെ തന്നെ പരിപാടികളില്‍ പങ്കെടുക്കും എന്നുള്ളതിന് തെല്ലും സംശയം ഇല്ല. പങ്കെടുക്കാന്‍ വരുന്ന എല്ലാവര്‍ക്കും പതിവുപോലെ മുഴുവന്‍ സമയവും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തത്ത്വ സമീക്ഷ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല