ജൂണ്‍ 27 ശനിയാഴ്ച വോക്കിങ്ങില്‍ വച്ചു നടക്കുന്ന ഫോബ്മ ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റ ടൂര്‍ണമന്റിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി ആതിഥേയരായ വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ലിയൂഎംസീഎ) ഭാരവാഹികള്‍ അറിയിച്ചു. ഫോബ്മയുടെ രണ്ടാമത്തെ ഓള്‍ യൂക്കെ ടൂര്‍ണമെന്റിനും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ആവേശകരമായ പ്രതികരണമാണു ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കൊപ്പം, 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആയിദേശീയതലത്തില്‍ കാഷ്‌പ്രൈസോടു കൂടി ഒരു പ്രൊഫഷനല്‍ ടൂര്‍ണമെന്റ് യുക്കെയില്‍ ആദ്യമായാണു സംഘടിപ്പിക്കപ്പെടുന്നു, എന്നതാണു ഈ ടൂര്‌നമെന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ചില അവസാന നിമിഷ ക്യാന്‍സലേഷനുകള്‍ കാരണംഇരു വിഭാഗങ്ങളിലും ഏതാനുംട ീമുകള്‍ക്ക് കൂടിപങ്കെടുക്കുവാന്‍ അവസരമുണ്ടാകും. പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരും രാവിലെ 9 മണിക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 9.30 നു മത്സരങ്ങള്‍ തുടങ്ങുന്നതായിരിക്കും.
യൂക്കെിലെ മലയാളി സമൂഹത്തിന്റെ കലാകായിക സാംസ്‌കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപംകൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യൂക്കെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ആണ് ശനിയാഴ്ച വോക്കിങ്ങ് അഡല്‍സ്റ്റോണ് ലെകഷര്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നത്. വളര്‍ന്നു വരുന്ന തലമുറയുടെ കലാകായിക സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കിയാണ് ഫോബ്മയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ.
ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഉന്നതനിലവാരം പുലര്‍ത്തിയ ‘സര്‍ഗ്ഗം 2015’ എന്ന ഫോബ്മയുടെ സാഹിത്യോത്സവം കഴിഞ്ഞഞായറാഴ്ച ബര്‍മിങ്ങ്ഹാമില്‍ വച്ചാണു വിജയകരമായി കൊണ്ടാടിയത്. മലയാള സാഹിത്യലോകത്തിലെ ഭീഷ്മാചാര്യര്‍ ആയ പത്മഭൂഷന്‍ കാവാലം നാരായണ പണിക്കരുടെ മഹനീയസാന്നിദ്ധ്യംകൊണ്ടു അനുഗ്രഹീതരായാണു നൂറുകണക്കിനു സാഹിത്യ പ്രേമികള്‍ പരിപാടി കഴിഞ്ഞു മടങ്ങിയത്.
യൂകെ മലയാളികള്‍ക്ക് സുപരിചിതരായ, ഇന്‍ഷുറന്‍സ്, മോര്‍ട്‌ഗേജ് അടക്കംഉള്ള എല്ലാ വിധസാമ്പത്തിക സേവനങ്ങളും കൃത്യമായിനല്കുന്ന അലൈഡ്ഫിനാന്‍സ്, കുറഞ്ഞനിരക്കില്‍ നാട്ടിലേയ്ക്കു വിളിക്കാന്‍ സൌകര്യമൊരുക്കുന്ന റിംഗ്ടൂ ഇന്ത്യ , കുറഞ്ഞ നിരക്കില്‍ എയര്‍ടിക്കറ്റ് അടക്കംഉള്ള യാത്രാസൗകര്യങ്ങളും നാട്ടിലേയ്ക്കു സുരക്ഷിതമായി പണം അയയുക്കുവാനുമുള്ള സൗകര്യങ്ങളും ചെയ്തു തരുന്ന മുത്തൂറ്റ് , എന്നെ പ്രശസ്ത മലയാളി ബിസിന സ്സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടുകൂടിയാണു ഫോബ്മ ഈവര്‍ഷത്തേയും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല