സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ അഗ്നിപര്‍വതത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിസരവാസികളായ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ശാന്തമായിരുന്ന സിനോബങ് അഗ്നിപര്‍വതത്തില്‍ നിന്നാണ് പുക ഉയരുന്നത്. മൂന്നര കിലോമീറ്ററോളം ഉയരത്തിലാണ് മേഖലയിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ സിനോബങില് നിന്ന് പുക ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനോബങ് അഗ്നിപര്‍വതം കഴിഞ്ഞയാഴ്ച മുതലാണ് പുകച്ചിലിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസത്തോടെ പുക മൂന്നര കിലോ മീറ്റര്‍ ഉയരത്തിലെത്തി. അതോടെ പ്രദേശത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനകം അഗ്നിപര്‍വത പ്രദേശത്തിന് സമീപത്തെ 12 ഗ്രാമങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.
പര്‍വതം തുപ്പുന്ന തീയും വെണ്ണീറും പല ഗ്രാമങ്ങളിലേക്കും തിരിച്ചിറങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. പര്‍വതം തീ തുപ്പുന്ന രാത്രികാല ദൃശ്യങ്ങളും വിവിധ പ്രാദേശിക ടിവികള്‍ പുറത്ത് വിട്ടു.
30 അഗ്നി പര്‍വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ശാന്ത സമുദ്രത്തിലേക്ക് തീ തള്ളി വിടുന്ന ഈ അഗ്നിപര്‍വത മേഖല പ്രശ്ന പ്രദേശമാണ്. കഴിഞ്ഞ വര്‍ഷവും പതിനായിരത്തോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല