സ്വന്തം ലേഖകന്‍: ആലപ്പുഴയുടെ തീരപ്രദേശത്ത് ആശങ്കയുണര്‍ത്തി തീക്കാറ്റ്, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങിയതായി ദൃക്സാക്ഷികള്‍ പറയുന്നു. മഴയും കടലാക്രമണവും ശക്തമാകുന്നതിനിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി തീക്കാറ്റ് പ്രതിഭാസം. തീരത്തെ നിരവധി മരങ്ങളാണ് തീക്കാറ്റില്‍ കരിഞ്ഞുണങ്ങിയത്.
വീടിനുള്ളില്‍ കഴിയുമ്പോള്‍ അസഹനീയമായ ചൂട് അനുഭവപ്പെട്ടതായും തീരദേശ വാസികള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് കാറ്റിന്റെ അസാധാരണ സ്വഭാവം മലസ്സിലാകുന്നത്. പിന്നീട് തീക്കാറ്റിന്റെ വിവരം കാട്ടു തീപോലെ പ്രദേശമാകെ പടരുകയായിരുന്നു.
ആറാട്ടുപുഴ, പുറക്കാട്, മാരാരിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് തീക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളില്‍ തെങ്ങുകളുടെ ഓലകളടക്കം വലിയ മരങ്ങളുടെ ശിഖരങ്ങളും കരിഞ്ഞ നിലയിലാണ്. ഇത്തരമൊരു പ്രതിഭാസം ആദ്യമാണ്.
പുക പോലെ ആഞ്ഞടിച്ച തീക്കാറ്റില്‍ സമീപത്തെ ചെടികളും കരിഞ്ഞുണങ്ങി. അടിച്ചു കയറുന്ന തിരമാലകള്‍ക്ക് പുറമേ വന്ന തീക്കാറ്റില്‍ കൃഷിക്കും നാശം സംഭവിച്ചു. തീരത്തെയാകെ ചൂടുപിടിപ്പിച്ച തീക്കാറ്റിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല