സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യക്കാരനല്ലെന്ന് പറഞ്ഞ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങള്‍ ഇന്ത്യന്‍, അമേരിക്കനോ അല്ലെങ്കില്‍ ആഫ്രിക്കന്‍, അമേരിക്കനോ അല്ല, അമേരിക്കക്കാരാണ് എന്നായിരുന്നു ജിന്‍ഡാലിന്റെ വിവാദ പ്രസ്താവന.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള മല്‍സരത്തില്‍ മുന്‍പന്തിയിലുള്ള ബോബി ജിന്‍ഡല്‍ പ്രചാരണത്തിനു തുടക്കം കുറിച്ചു നടത്തിയ സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മല്‍സരത്തിനിറങ്ങുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണു ബോബി ജിന്‍ഡല്‍.
ഇന്ത്യക്കെതിരായ വികാരമാണു ബോബി പ്രകടിപ്പിച്ചത് എന്ന രീതിയിലാണ് ഇന്ത്യന്‍ സമൂഹം ഈ പരാമര്‍ശത്തെ കണ്ടത്. തുടര്‍ന്ന് സോഷ്യന്‍ മീഡിയയില്‍ പ്രതിഷേധത്തിന്റെ പ്രളയമായിരുന്നു. രോഷവും പരിഹാസവും നിറഞ്ഞതായിരുന്നു മിക്ക പോസ്റ്റുകളും.
പഞ്ചാബ് സ്വദേശികളായ അമര്‍, രാജ് ദമ്പതികളുടെ മകനായ ബോബി ജിന്‍ഡല്‍ മാതാപിതാക്കള്‍ യുഎസില്‍ ജോലിതേടി എത്തിയശേഷമാണു ജനിച്ചത്. ഇത്തവണത്തെ പ്രസിഡന്റ് തിരെഞ്ഞടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറ്റവും പ്രതീക്ഷയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് ജിന്‍ഡാല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല