സ്വന്തം ലേഖകന്‍: സൂര്യന്റെ ചൂട് കുറയുന്നതിനാല്‍ അധികം വൈകാതെ ഭൂമി ഐസുകട്ടകള്‍ മൂടുമെന്ന പ്രവചനവുമായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പഠന റിപ്പോര്‍ട്ട്. സൂര്യനില്‍ നിന്നുള്ള വെളിച്ചത്തിന്റെയും ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലെത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഇരു ധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടും. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും താപനില 0.8 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് മെറ്റ് ഓഫീസിലെ വിദഗ്ദ്ധനായ പ്രൊഫ. ആദം സ്‌കൈഫ് പറയുന്നത്.
അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങളുടെ അളവ് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ കുത്തനെ താഴുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടക്കം കാണാവുന്നതാണെന്നും ഈ മേഖലയില്‍ പഠനം നടത്തിയവര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഭൂമിയില്‍ നിന്ന് സൂര്യന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന മൗണ്‍ഡര്‍ മിനിമം എന്നൊരു കാലം ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവക്കുന്നു. സൂര്യന്റെ അഭാവം ട്രോപ്പിക് മേഖലകളിലെ ഓസോണിന്റെ അളവ് മാറ്റിമറിക്കും. ഇത് ഭൂമിയിലെയും അന്തരീക്ഷത്തിലെയും മറ്റുചില പ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തുടര്‍ന്ന് ഇത് അതിശൈത്യത്തിനു കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല