1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015


ജോസ് തോമസ്‌

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്കായി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 27 ശനിയാഴ്ച്ച് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പരിപാടികള്‍. ചിത്രാരചന, ഫുട്‌ബോള്‍, ബലൂണ്‍ റെയ്‌സ്, ലെമണ്‍ സ്പൂണ്‍ റെയ്‌സ്, മെമ്മറി ടെസ്റ്റ് തുടങ്ങി വ്യത്യസ്തമായ വിവിധ കലാ, കായിക പരിപാടികളോടെയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.

ലുക്കന്‍ വില്ലേജിലുള്ള ലുക്കന്‍ യൂത്ത് സെന്ററിലാണ് പരിപാടികള്‍ നടക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ അയല്‍ലണ്ടിന്റെ മണ്ണില്‍ ഒത്തുചേരാന്‍ ലഭിക്കുന്ന സുവര്‍ാവസരം മലയാളികള്‍ നഷ്ടപ്പെടുത്തരുതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.