1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015

ജോസ് മാത്യു

യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും 2015 ജൂലൈ 4, 5 ശനി, ഞായര്‍ തിയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മ്മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും, യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് മെത്രാപോലീത്തയുടെയും സഹകാര്‍മ്മികത്വത്തിലും ആഘോഷിക്കുന്നു.

ജൂലൈ 4 നു ശനിയാഴ്ച്ച വൈകിട്ട് 5.30 നു ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും അഭി. തിരുമേനിമാര്‍ക്കും സ്വീകരണവും, സന്ധ്യാപ്രാര്‍ത്ഥനയും ശേഷം വചന ശിശ്രൂഷയു തുടര്‍ന്നു സണ്ഡേസ്‌കൂള്‍ കുട്ടികളുടെ സമ്മാന ദാനവും നടത്തപ്പെടുന്നു.

ജൂലൈ 5 നു ഞായാഴ്ച രാവിലെ 09.30 നു പ്രഭാത പ്രാര്‍ത്ഥനയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, തുടര്‍ന്ന് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സ്‌നേഹവിരുന്നും, ലേലവും ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി, ഫാ. രാജു ചെറുവിള്ളി. ടെലി .07946557954.
സന്തോഷ് അലക്‌സാസ്ഥര്‍ ( സെക്രട്ടറി ) 07976011978
എല്‍ദൊ വടക്കേല്‍ (ട്രഷറാര്‍) 07747017479

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.