സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ ചാപ്ലൈന്‍സിയില്‍ മാതൃസംഘടനയ്ക്ക് തുടക്കമായി. വിഥിന്‍ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ദിവ്യബലി മധ്യേ കോട്ടയം അതിരൂപതയുടെ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കുടുംബത്തിലും സമൂഹത്തിലും ദൈവസ്നേഹം വളര്‍ത്തുന്നതിനും ക്നാനായ സമൂഹത്തിന്റെയും ഒപ്പം സഭയുടെയും വളര്‍ച്ചയ്ക്ക് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ദിവ്യബലി മധ്യേ അമ്മമാര്‍ക്ക് വെഞ്ചരിച്ച ഉത്തരിയം നല്കി മാതാവിന്റെ പ്രതിഷ്ഠാജപം ചെല്ലിയാണ് സംഘടനയ്ക്ക് പിതാവ് തുടക്കംകുറിച്ചത്.
സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ച് ജപമാലയില്‍ ഊന്നി കുടുംബജീവിതം ദൃഢപ്പെടുത്തുവാനും സമൂഹത്തിനും ലോകത്തിനും മാതുകയായിത്തീരുവാനം അഭിവന്ദ്യ പിതാവ് മാതാക്കളെ ഉത്ബോദിപ്പിച്ചു. ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര സ്ത്രീകഹ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഏവര്‍ക്കും ബോധ്യം നല്കി സംസാരിച്ചു. ദൈവസ്നേഹം കുടുംബങ്ങളിലും സമൂഹത്തിലും വളര്‍ത്തുവാനും ദൈവിക നന്മയിലും ക്നാനായ സമുദായ സ്നേഹത്തിലും കുട്ടികളെ വളര്‍ത്തുവാനും അതോടൊപ്പം കത്തോലിക്കാ സഭയുടെ സജീവ അംഗങ്ങളായി പ്രവര്‍ത്തിക്കുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം.
ഇത് ഒരു തുടക്കമാണെന്നും ഈ സംഘടന കൂടുതല്‍ വളര്‍ന്ന് യുകെയില്‍ ഉടനീളം ക്നാനായ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം വളര്#്തുവാന് ഇടയാക്കട്ടെ എന്നും യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍ ആശംസിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അഞ്ചംഗ അഡോര്‍ കമ്മിറ്റിക്കു രൂപം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല