സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന് ദരിദ്രരില്‍ ദരിദ്രരെന്ന് യൂണിസെഫ് പഠനം. ഓക്സഫഡ് യൂണിവേഴ്സിറ്റി തയാറാക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം യൂണിസെഫ് നടത്തിയ പഠനത്തിലാണ് ഏറ്റവും ദരിദ്രമായ ദക്ഷിണേഷ്യന്‍ രാജ്യമായി അഫ്ഗാനിസ്ഥാന് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയാണ് ദാരിദ്ര്യക്രമത്തില്‍ രണ്ടാം സ്ഥാനത്ത്. ബംഗ്ലദേശ്, പാക്കിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, ശ്രീലങ്ക എന്നിവരും തൊട്ടുതാഴെയുള്ള സ്ഥാനങ്ങളിലുണ്ട്. ദക്ഷിണേഷ്യയില്‍ അനാഥത്വം ഏറ്റവും കൂടുതലുള്ളത് അഫ്ഗാനിസ്ഥാനിലാണ്.
അഫ്ഗാന് ജനസംഖ്യയുടെ 38 ശതമാനവും അനാഥരാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 28.5 ശതമാനവുമായി ഇന്ത്യ രണ്ടാമതുണ്ട്. ബംഗ്ലദേശില്‍ അനാഥത്വം നേപ്പാള്‍, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
പോഷകാഹാര കുറവ്, രണ്ടു മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ എണ്ണം, കുട്ടികള്‍ ആരും സ്കൂളില്‍ പോകാതിരിക്കല്‍, തുറന്നയിടത്ത് മലമൂത്രവിസര്‍ജനം എന്നീ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് അനാഥത്വം നിര്‍ണയിച്ചത്. ദാരിദ്ര്യത്തിന്റെ തന്നെ ഏറ്റവും മോശം അവസ്ഥയായാണ് യൂണീസെഫ് ഇതിനെ നിര്‍വചിക്കുന്നത്.
ഗ്ലോബല്‍ മള്‍ട്ടി ഡൈമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്സ് (എംപിഐ) പ്രകാരമാണു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ദാരിദ്ര്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചത്. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം, ശുചിത്വം, തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് പഠന വിധേയമാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല