അബര്‍ഡീനില്‍ വച്ചു സെപ്റ്റംബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് ഉല്‍ഘാടനം ലിവര്‍പൂളില്‍ നടത്തപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെട്ട ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ വച്ച് ജൂണ്‍ 13 നു ശനിയാഴ്ച വി. കുര്ബനാന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ഈ വര്‍ഷത്തെ റജിസ്ട്രേഷന് ഫോമിന്റെ ആദ്യ കോപ്പി എം.സ്.ഒ.സി പബ്ലിസിറ്റി കണ്‍വീനറും ലിവര്‍പൂള്‍ ഇടവകയുടെ കൗന്‍സിലറുമായ ജോസ് മാത്യുവിനു നല്കിക്കൊസ്ഥ് രജിസ്ട്രേഷന് ഫോം പ്രകാശനം നിര്‍വഹിച്ചു.
അതിനു ശേഷം ആദ്യ രജിസ്ടേഷന് ഇടവക ഭരണസമതിയംഗം ഇ. ജെ. കുര്യാക്കോസില്‍ നിന്നും സ്വീകരിച്ചു കൊസ്ഥ് വികാരി ഈ വര്‍ഷത്തെ രജിസ്ട്രേഷന്റെ ഔപചാരികമായ ഉല്‍ഘാടനവും നിര്‍വഹിച്ചു. തദവസരത്തില്‍ ഇടവകയുടെ ഭരണസമതി അംഗങ്ങളും ശിശ്രൂഷാസംഘവും ഇടവക അംഗങ്ങളും സന്നിഹിതരായിരുന്നു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന് മോര് ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ. യുടെ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ സഖറിയാസ് മോര് ഫിലക്സീനോസ് തിരുമേനിയും, ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.
യു.കെ യിലെ എല്ലാ യാക്കോബായ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു. രജിസ്റ്റ്രേഷന് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകകളുടെ സെക്രട്ടറിയേയോ കൗണ്‍സില്‍ മെമ്പെറുമായോ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല